കുണ്ടറയിൽ കോളനികൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം സജീവം

* സമീപകാലത്തെ ആത്മഹത്യകൾക്ക് പിന്നിൽ മയക്കുമരുന്ന് ഉപയോഗവും കുണ്ടറ: ലക്ഷംവീട്, സെറ്റിൽമ​െൻറ്, പട്ടികജാതി ഉൾപ്പെടെയുള്ള വിവിധ കോളനികൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം കുണ്ടറയിൽ സജീവം. സമീപകാലത്ത് നടന്ന പല ആത്മഹത്യകൾക്ക് പിന്നിലെയും പ്രധാന കാരണങ്ങളിലൊന്ന് മയക്കുമരുന്നി​െൻറ സ്വാധീനമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം. അരിഷ്ടക്കടകളിലും പെട്ടിക്കടകളിലും ഒാട്ടോകളിലും ബൈക്കുകളിലുമൊക്കെയായി മൊബൈൽ ലഹരി വ്യാപാരവും ഇവിടങ്ങളിൽ പൊടിപൊടിക്കുകയാണ്. വ്യാപാരികളിൽ ഏറെയും കൗമാരക്കാരും യുവാക്കളുമാണ്. മറ്റു സഥലങ്ങളിൽ നിന്ന് ലഹരി വസ്തുക്കൾ എത്തിച്ചുകൊടുക്കുന്ന ലോബിയും സജീവമാണ്. ഇതിൽ പലർക്കും രാഷ്ട്രീയ -പൊലീസ്- സാമുദായിക സംഘടന ബന്ധങ്ങളുള്ളതിനാൽ ചെറുവിൽപനക്കാർ മാത്രമാണ് മിക്കപ്പോഴും പിടിലാകുന്നത്. പിടിയിലാകുന്നവരെ ചോദ്യംചെയ്ത് യഥാർഥ പ്രതികളിലേക്ക് എത്തിച്ചേരാനും മയക്കുമരുന്ന് കേന്ദ്രം തകർക്കാനും പൊലീസും എക്സൈസും താൽപര്യം കാട്ടുന്നുമില്ല. തെറ്റിക്കുന്ന് ലക്ഷംവീട് കോളനിക്ക് സമീപം, ആശുപത്രിമുക്ക് റെയിൽവേ കീഴ്പ്പാലത്തിന് സമീപം, മുക്കട, പള്ളിമുക്ക് റെയിൽവേ ഗേറ്റുകൾക്ക് സമീപം, പെരുമ്പുഴ കോളനി ജങ്ഷൻ, പടപ്പക്കര കോളനി, വെള്ളിമൺ കോളനി തുടങ്ങി മിക്കയിടങ്ങളിലും അരിഷ്ടം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ സുലഭമാണ്. പൊലീസി​െൻറയും എക്സൈസി​െൻറയും നടപടികൊണ്ട് മാത്രം പ്രശ്നത്തിന് പരിഹാരം ഉണ്ടാകാത്തതിനാൽ തെറ്റിക്കുന്ന് കോളനി പ്രദേശത്ത് ഉൾപ്പെടെ യുവാക്കൾ സംഘടിച്ച് സമൂഹിക വിരുദ്ധരെ നേരിടാൻ തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.