ഡിഗ്രിക്കാരെ ഒഴിവാക്കി പി.എസ്​.സിയുടെ ആദ്യ ലാസ്​റ്റ്​ േഗ്രഡ് പരീക്ഷ

വെളിയം: ഡിഗ്രിക്കാരെ ഒഴിവാക്കി പി.എസ്.സി നടത്തിയ ആദ്യ ലാസ്റ്റ് േഗ്രഡ് പരീക്ഷ നടന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലെ പരീക്ഷയാണ് കഴിഞ്ഞ ദിവസം നടന്നത്. രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ള ബാക്കി ജില്ലകളിലെ പരീക്ഷ 13ന് നടക്കും. കൊല്ലത്ത് 55,203 അപേക്ഷകരാണുണ്ടായിരുന്നത്. ഡിഗ്രിക്കാരെ ഒഴിവാക്കിയതിനാൽ അപേക്ഷകരുടെ എണ്ണവും വലിയതോതിൽ കുറഞ്ഞിരുന്നു. ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതാൻ ഡിഗ്രിക്കാരെയും അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിരുദ ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ലാസ്റ്റ് േഗ്രഡ് പരീക്ഷ നീണ്ടുപോവുകയായിരുന്നു. പിന്നീട് പി.എസ്.സി ഇതുസംബന്ധിച്ച് നിമോപദേശം തേടിയശേഷമാണ് ബിരുദക്കാരെ ഒഴിവാക്കി പരീക്ഷ നടത്താൻ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.