കൊല്ലം: ചെസ് അസോ. സംഘടിപ്പിക്കുന്ന ജില്ല സീനിയർ ചെസ് മത്സരം 13, 14 തീയതികളിൽ വൈ.എം.സി.എയിൽ നടക്കും. ഒന്ന് മുതൽ നാലുവരെ സ്ഥാനം നേടുന്നവർ സംസ്ഥാനതല മത്സരങ്ങളിൽ ജില്ലയെ പ്രതിനിധീകരിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 12ന് വൈകീട്ട് ആറിന് മുമ്പ് എസ്.എം.എസ് വഴി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9961956318, 9496210039. 'ദലിതരെ അടിച്ചമർത്താമെന്നത് വ്യാമോഹം' കൊല്ലം: നൂറ്റാണ്ടുകളോളം അസമത്വത്തിെൻറ ഇരകളായി കഴിയേണ്ടിവന്ന ദലിത് ജനസമൂഹത്തെ ഇനിയും അടിച്ചമർത്താമെന്നത് വ്യാമോഹം മാത്രമാണെന്ന് സംവരണ സംരക്ഷണ ഏകോപന സമിതി നേതൃസംഗമം. ദലിത് വിഭാഗത്തോടുള്ള സവർണ മനോഭാവം മാറിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നടക്കുന്ന സംഭവങ്ങൾ. ഇത് അപലപനീയവും പ്രതിഷേധാർഹവുമാണ്. ജനസംഖ്യാനുപാതിക പ്രാതിനിധ്യം വിദ്യാഭ്യാസം- ഉദ്യോഗ- ഭരണ-ജനപ്രതിനിധി തലങ്ങളിൽ ഉണ്ടായാൽ മാത്രമേ ദലിത് പിന്നാക്ക വിഭാഗങ്ങളുടെ മോചനത്തോടൊപ്പം സാമൂഹിക നീതിയും ഉറപ്പുവരുത്താനാവൂ. ദലിത് വേട്ടക്കെതിരെ ചിന്നക്കടയിൽ പ്രതിഷേധ സംഗമവും ധർണയും നടത്തുമെന്ന് സമിതി ഭാരവാഹികളായ പി. രാമഭദ്രൻ, മോഹൻ ശങ്കർ, എ. റഹീംകുട്ടി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.