ജനകീയ സമരം: പുലിപ്പാറയിലെ ബിവറേജസ്​ ഒൗട്ട്​ലെറ്റ്​ പൂട്ടിച്ചു

കടയ്ക്കൽ: ജനകീയസമരത്തെ തുടർന്ന് കടയ്ക്കൽ പുലിപ്പാറയിലെ ബിവറേജസ് ഔട്ട്ലെറ്റി​െൻറ പ്രവർത്തനം അവസാനിപ്പിച്ചു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ദിവസങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച ഔട്ട്ലെറ്റാണ് പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിൽ അടച്ചത്. ബോർഡ് സ്ഥാപിക്കാതെയും നിയമാനുസരണമുള്ള മറ്റ് രേഖകളില്ലാതെയും ദിവസങ്ങൾക്ക് മുമ്പ് നാട്ടുകാരോ ജനപ്രതിനിധികളോ അറിയാതെയാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് മദ്യശാലക്കെതിരെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ നേതൃത്വത്തിൽ സമരം നടന്ന് വരികയായിരുന്നു. ഇതിനിടെ താമസആവശ്യത്തിന് ഉപയോഗിക്കേണ്ട കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മദ്യശാല അടക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ വെള്ളിയാഴ്ച നോട്ടീസ് നൽകിയിരുന്നു. എന്നാൽ ശനിയാഴ്ചയും മദ്യവിൽപന നടത്തിയതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. ബിജുവി​െൻറ നേതൃത്വത്തിൽ അധികൃതരെത്തി മദ്യശാല പൂട്ടിക്കുകയായിരുന്നു. ഔട്ട്ലെറ്റ് പൂട്ടിയതിനെ തുടർന്ന് സമരസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതിക്ക് അഭിവാദ്യം അർപ്പിച്ച് ആഹ്ലാദപ്രകടനം നടത്തി. സി.പി.െഎ സമ്മേളനം സമാപിച്ചു ഓച്ചിറ: രണ്ട് ദിവസമായി ഓച്ചിറയിൽ നടന്ന സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം സമാപിച്ചു. പ്രതിനിധി സമ്മേളനത്തിൽ സെക്രട്ടറി ജെ. ജയകൃഷ്ണപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ, ആർ. രാമചന്ദ്രൻ എം.എൽ.എ, ആർ. വിജയകുമാർ, ശിവശങ്കരൻ നായർ, ആർ. സോമൻപിള്ള, വിജയമ്മ ലാലി, കെ. നൗഷാദ് എന്നിവർ സംസാരിച്ചു. ജെ. ജയകൃഷ്ണപിള്ളയെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.