എക്സ് സർവിസസ് ലീഗ് വാർഷികം

അഞ്ചൽ: കേരള സ്റ്റേറ്റ് എക്സ് സർവിസസ് ലീഗ് പുനലൂർ താലൂക്ക് രണ്ടാം വാർഷികം അഞ്ചൽ ജയ് ജവാൻ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന പ്രസിഡൻറ് ബ്രിഗേഡിയർ ജി. ആനന്ദക്കുട്ടൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ആർ.ജി. പിള്ള മുതിർന്ന സൈനികരെ ആദരിച്ചു. ജില്ല സെക്രട്ടറി പി. സതീശ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് വൈസ് പ്രസിഡൻറ് ജി. ബാലൻപിള്ള പ്രമേയം അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി എൻ. സദൻ, പി.എൻ. സുന്ദരേശൻ, എൻ. ശശിധരൻപിള്ള, വി.കെ. ചെല്ലപ്പൻ നായർ എന്നിവർ സംസാരിച്ചു. എക്സൈസ് ഒാഫിസ് പത്തനാപുരത്തേക്ക് മാറ്റുന്നത് അനിശ്ചിതത്വത്തില്‍ -ചിത്രം - പത്തനാപുരം: എക്സൈസ് ഓഫിസ് പുനലൂരിൽനിന്ന് പത്തനാപുരത്തേക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തില്‍. നിലവിൽ പത്തനാപുരം, പുനലൂർ താലൂക്കുകൾക്കായി പുനലൂരിലാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫിസ് പ്രവർത്തിക്കുന്നത്. വനമേഖല കൂടുതലുള്ള പത്തനാപുരത്ത് എക്സൈസ് സർക്കിൾ ഓഫിസ് അനുവദിക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. കഴിഞ്ഞ ഏപ്രിലിൽ പത്തനാപുരത്ത് പ്രവർത്തനമാരംഭിക്കുമെന്ന് പ്രഖ്യാപിച്ച ഓഫിസ് മാറ്റുന്നത് വൈകുന്ന സാഹചര്യമാണുള്ളത്. പുനലൂര്‍ ചന്തമുക്കിലാണ് വര്‍ഷങ്ങളായി എക്സൈസ് ഒാഫിസ് പ്രവര്‍ത്തിക്കുന്നത്. പത്തനാപുരം താലൂക്കില്‍ കല്ലുംകടവിലെ ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള സാംസ്കാരിക നിലയത്തിലെ രണ്ടാമത്തെ നിലയാണ് ഓഫിസിനായി തെരഞ്ഞെടുത്തിട്ടുള്ളത്. പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും കമീഷണർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. രണ്ടാഴ്ചക്കുള്ളിൽ ഓഫിസ് മുറികളുടെ നിർമാണം നടത്തി ഏപ്രിൽ അവസാനത്തോടെ തന്നെ പ്രവത്തനം ആരംഭിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. കുരുന്ന് കലാവാസനകൾക്ക് വേദിയൊരുക്കി വർണോത്സവം -ചിത്രം - ചവറ: കുരുന്നുകളുടെ കലാവാസനകൾക്ക് വേദിയൊരുക്കി നടന്ന കിഡ്സ് സ്റ്റാർ വർണോത്സവം ശ്രദ്ധേയമായി. പന്മന ഇടപ്പള്ളിക്കോട്ട വലിയം സെൻട്രൽ സ്കൂളിൽ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്. മൂന്നു മുതൽ ഏഴ് വയസ്സ് വരെയുള്ള കുട്ടികളുടെ പ്രച്ഛന്നവേഷം, നഴ്സറി പാട്ട്, കളറിങ് എന്നിവയാണ് നടന്നത്. യുണീബ്, വണ്ടർല എന്നിവരുമായി സഹകരിച്ച് നടത്തിയ മത്സരങ്ങളിൽ ചവറ, കരുനാഗപ്പള്ളി ഭാഗങ്ങളിൽനിന്ന് നിരവധി കുരുന്നുകളാണ് കാണികളെ വിസ്മയിപ്പിച്ചത്. വൈവിധ്യമാർന്ന വേഷങ്ങളുമായെത്തിയ പ്രച്ഛന്നവേഷ മത്സരമായിരുന്നു ഏറെ ആകർഷകമായത്. വിജയികളായവർക്ക് വണ്ടർല ടൂർ പാക്കേജ്, സ്കോളർഷിപ്പുകൾ, കാഷ് പ്രൈസുകൾ, പഠനോപകരണങ്ങൾ എന്നിവ സമ്മാനിച്ചു. കുട്ടികളുടെ സർഗവാസനകൾ പരിചയപ്പെടുത്തുന്ന സർഗ എക്സ്പോയും നടന്നു. സ്കൂൾ ചെയർമാൻ ഐ.വി. സിനോജ്, പ്രിൻസിപ്പൽ കെ.സി. അജിത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.