ബാസ്കറ്റ്ബാൾ മത്സരം

പുനലൂർ: താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾതല കായികമത്സരവും ബാസ്കറ്റ്ബാൾ മത്സരവും നടത്തും. കായികമത്സരത്തിൽ പത്തിനും 14നും വയസ്സ് താഴെയുള്ള ആൺ, പെൺകുട്ടികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവരുടെ വിദ്യാഭ്യാസസ്ഥാപനത്തി​െൻറ മേധാവി എൻട്രിഫോറം തയാറാക്കി 20ന് മുമ്പ് നൽകണം. 24ന് രാവിലെ ഒമ്പതിന് പുനലൂർ ബോയ്സ് എച്ച്.എസ്.എസിലാണ് മത്സരം. 22 മുതൽ 26 വരെ വൈകീട്ട് മൂന്നിന് പുനലൂർ ഗവ. എച്ച്.എസിൽ നടക്കും. ജില്ല ബാസ്കറ്റ്ബാൾ അസോസിയേഷ​െൻറ ആഭിമുഖ്യത്തിലാണ് ജില്ല മത്സരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്കൂൾ അധികൃതർ ജില്ല ബാസ്കറ്റ്ബാൾ അസോസിയേഷനുമായി ബന്ധപ്പെടണം. ഫോൺ: 9895185187. ഒാട്ടോയിൽ ചാരായം കടത്തിയയാൾ പിടിയിൽ പുനലൂർ: 57 ലിറ്റർ ചാരായവും ഓട്ടോയുമായി ഒരാളെ പുനലൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഐക്കരക്കോണം സ്വദേശി ശങ്കറാണ് പിടിയിലായത്. ചാരായം വാറ്റി ഓട്ടോയിലെത്തിച്ച് ചില്ലറ വിൽപന നടത്തിവരികയായിരുെന്നന്ന് എക്സൈസ് അധികൃതർ പറഞ്ഞു. വാറ്റുപകരണങ്ങളും കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.