കൊല്ലം: കരുനാഗപ്പള്ളി പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഇൗഴവ സമുദായക്കാരനായ മേൽശാന്തിയെ മാറ്റണമെന്നാവശ്യപ്പെട്ടിട്ടില്ലെന്ന് േക്ഷത്രോപദേശകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ നിയമിക്കപ്പെടുന്ന മേൽശാന്തി ആരായാലും അവരെ അംഗീകരിക്കുന്ന നിലപാടാണ് ഉപദേശകസമിതിക്കും വിശ്വാസികൾക്കുമുള്ളത്. ജാതിചിന്ത ഉയർത്തി വിവാദങ്ങൾ സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമം. ഇൗഴവരടക്കം എല്ലാവിഭാഗങ്ങളും ക്ഷേത്രോപദേശക സമിതിയിലുണ്ട്. ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ചുമതലകളിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ മാറ്റുന്നതടക്കുള്ള ഉറപ്പുകൾ ദേവസ്വം ബോർഡ് പാലിക്കാത്തതിനാലാണ് കാണിക്ക എണ്ണാനെത്തിയവരെ തടഞ്ഞത്. ഇത് മേൽശാന്തിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഉപദേശകസമിതി പ്രസിഡൻറ് എൻ. ശശിധരൻ, ജി. ഉദയകുമാർ, പി.കെ. ശിവജി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.