കരുനാഗപ്പള്ളി: വെളുത്തമണല്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജ്-കുറുങ്ങാട്ട് മേക്ക് റോഡിെൻറയും ഓടയുടെയും നിർമാണപ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന് തൊടിയൂര്‍ മണ്ഡലം 23-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് എം.എല്‍.എ ഫണ്ടിലെ 25 ലക്ഷം ഉപയോഗിച്ച് 285 മീറ്റര്‍ നീളത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഓട നിര്‍മിച്ച് സ്ലാബിട്ട് റോഡിനായി അനുവദിച്ച വസ്തുവില്‍കൂടി റോഡ് നിർമിക്കണമെന്നാണ് കരാര്‍. ഈ കരാർ കാറ്റില്‍പറത്തി ഓട മാത്രം നിർമാണം നടത്തി ബാക്കി ജോലികൾ ഉപേക്ഷിച്ചിരിക്കുകയാണ്. എം.എല്‍.എ ഫണ്ട് അനുവദിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റോഡ് നിര്‍മാണം തുടങ്ങാനുള്ള കാലതാമസത്തെക്കുറിച്ച് അധികാരികള്‍ അന്വേഷണം നടത്തണമെന്നും ഉടന്‍ നിര്‍മാണം ആരംഭിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. ചൂളൂര്‍ഷാനി അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം വെളുത്തമണല്‍ അസീസ് യോഗം ഉദ്ഘാടനം ചെയ്തു. സനല്‍കുമാര്‍, എസ്.കെ. അനില്‍, സോമന്‍പിള്ള, സുനില്‍കുമാര്‍, ഷിബുകാരിക്കല്‍, ഷാനവാസ് താച്ചയില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.