നാന്തിരിക്കൽ തിരുനാളിന് ഞായറാഴ്ച തുടക്കം

കുണ്ടറ: നാന്തിരിക്കൽ സ​െൻറ് റീത്താസ് ചർച്ചിലെ പാതുകാവൽ തിരുനാളിന് ഞായറാഴ്ച തുടക്കമാകും. വൈകീട്ട് അഞ്ചിന് ഇടവക വികാരി ഫാ. വിമൽ കുമാർ കൊടിയേറ്റും. വിശുദ്ധ റീത്ത മാമോദീസ സ്വീകരിച്ച ഇറ്റലിയിലെ കാസിയായിൽനിന്ന് കൊണ്ടുവരുന്ന കൊടിയാണ് ഉയർത്തുന്നത്. തുടർന്ന് കെ.ആർ.എൽ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിലി​െൻറ മുഖ്യകാർമികത്വത്തിൽ സമൂഹബലി നടക്കും. ഫാ. ജോഷ്വാ കല്ലുംപുറത്ത് വചന പ്രഘോഷണം നടത്തും. ശനിയാഴ്ച വൈകീട്ട് ആറിന് തിരുനാൾ പ്രദക്ഷിണം നടക്കും. 15ന് തിരുനാൾ സമാപിക്കും. ശനിയാഴ്ച മുതൽ എല്ലാദിവസവും വൈകീട്ട് ആറ് മുതൽ ഒമ്പത് വരെ കുളത്തുവയൽ എൻ.ആർ.സി ടീം നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനവും നടക്കുമെന്ന് ഇടവക വികാരി ഫാ. വിമൽകുമാർ, ജനറൽ കൺവീനർ ജോൺസൺ നാന്തിരിക്കൽ, പബ്ലിസിറ്റി കൺവീനർ ജോസ്, ജോയി മധുരിമ, ജെയിംസ് എസ്. വിൽസൺ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.