ട്രാഫിക്​ ​റോഡ്​ സുരക്ഷ ബോധവത്​കരണത്തിന്​ തുടക്കം

തിരുവനന്തപുരം: സിറ്റി പൊലീസി​െൻറ ആഭിമുഖ്യത്തിൽ നഗരത്തിൽ 14ദിവസം നീളുന്ന ട്രാഫിക് സുരക്ഷക്ക് തുടക്കമായി. ട്രാഫിക് ബോധവത്കരണം, നിയമം കർശനമായി നടപ്പാക്കൽ, റോഡുകളിലെ അപാകതകളുണ്ടെങ്കിൽ പരിഹരിക്കൽ എന്നിവ ഇതി​െൻറ ഭാഗമായി നടത്തുമെന്ന് സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു. ഒാരോ ദിവസങ്ങളിലും പ്രത്യേകം ട്രാഫിക് ലംഘനങ്ങൾക്കെതിരെയാവും പരിശോധന നടത്തുക. നാലിന് നടത്തിയ ൈഡ്രവിൽ 150പേരെ സിഗ്നൽ ലംഘിച്ചതിനും സീബ്ര േക്രാസിങ് ലംഘനം നടത്തിയതിനും പിടിയിലായി. ശനിയാഴ്ച നടത്തിയ ഡ്രൈവിൽ മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുന്നവരെ പിടികൂടും. സീറ്റ് ബെൽറ്റ് ധരിക്കാതെയും പരിധിയിൽ കൂടുതൽ ആൾക്കാരെ കയറ്റിക്കൊണ്ടുള്ള വാഹനയാത്ര നടത്തുന്നവരും അമിതവേഗത, എയർഹോൺ ഉപയോഗിക്കുന്നവരെയും നിയമാനുസൃതമല്ലാതെയുള്ള വാഹനത്തി​െൻറ ഘടനമാറ്റം വരുത്തുന്നവരെയും തുടർ ദിവസങ്ങളിൽ പിടികൂടും. ഇതോടൊപ്പം സ്കൂൾ/േകാളജ് വിദ്യാർഥികൾക്കായുള്ള ബോധവത്കരണ ക്ലാസുകൾ, ഒാേട്ടാ-ടാക്സി-സ്കൂൾ ബസ് ഡ്രൈവർമാർക്കായിട്ടുള്ള സുരക്ഷ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. സുരക്ഷ സംബന്ധമായ ലഘുലേഖകളും വിതരണം ചെയ്യും. സ്ഥിരം അപകടങ്ങൾ നടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി മാർക്ക് ചെയ്ത് ആ പ്രദേശം പ്രത്യേക മേഖലയായി തിരിച്ച് സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായവർക്കായി പ്രത്യേക ബോധവത്കരണ ക്ലാസുകൾ നടത്തും. ഇവരുടെ വാഹനങ്ങൾ പൊലീസ് പിടിച്ചുവെക്കും. ക്ലാസിൽ പെങ്കടുത്ത ശേഷമേ മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് വാഹനം തിരികെ നൽകുകയുള്ളൂ എന്നും കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.