തിരുവനന്തപുരം: പാമ്പാടി നെഹ്‌റു എൻജിനീയറിങ് കോളജിലെ ജിഷ്ണു പ്രണോയിയുടെ ഘാതകരെ മാതൃകപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് െസക്രേട്ടറിയറ്റിന് മുന്നിൽ ഐക്യദാർഢ്യ സമിതി ബഹുജന കൂട്ടായ്മ നടത്തി. ജിഷ്ണുവിെൻറ ചിത്രത്തിന് മുന്നിൽ വിദ്യാർഥികളും പൊതുപ്രവർത്തകരും പുഷ്പങ്ങൾ അർപ്പിച്ചു. സ്വാശ്രയ കോളജിലെ ഇടിമുറിക്കുള്ളിൽ ചേരവാർന്ന് മരിച്ച വിഷ്ണുവിെൻറ ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാറിന് ഇതുവരെ കഴിഞ്ഞില്ലെന്ന് കെ.എം. ഷാജഹാൻ പറഞ്ഞു. യു.ഡി.എഫ് സർക്കാറാണ് കേരളം ഭരിച്ചിരുന്നതെങ്കിൽ കേരളം മുഴുവൻ എസ്.എഫ്.ഐ സമരം നടത്തുമായിരുന്നു. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിെൻറ ഇരയായ വിദ്യാർഥിയുടെ ഘാതകർക്ക് പിന്നിൽ എൽ.ഡി.എഫ് നേതാക്കളാണ് അണിനിരന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. പരിപാടിയിൽ സമിതി കൺവീനർ എം. ഷാജർഖാൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.