കെ.എം.സി.എസ്​.യു ജില്ല പഠനക്യാമ്പ് തുടങ്ങി

തിരുവനന്തപുരം: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠനക്യാമ്പ് കർഷകത്തൊഴിലാളി യൂനിയൻ സംസ്ഥാന ജോയൻറ് സെക്രട്ടറി എൻ. രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബി. ബോബൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആർ. രവീന്ദ്രൻ, പി. സുരേഷ്, എ.ബി. വിജയകുമാർ എന്നിവർ സംസാരിച്ചു. 'കേരള വികസനത്തി​െൻറ വർത്തമാനം' എന്ന വിഷയത്തിൽ പുത്തലത്ത് ദിനേശൻ, 'വർത്തമാനകാലത്തി‍​െൻറ സംസ്കാരം' എന്ന വിഷയത്തിൽ പ്രഫ. വി.കാർത്തികേയൻ നായർ, ഡോ.പ്രകാശ് രാമകൃഷ്ണൻ എന്നിവർ ക്ലാസ്സെടുത്തു. ജില്ല സെക്രട്ടറി എസ്.എസ്.മിനു സ്വാഗതം പറഞ്ഞു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.