വഴിതെറ്റിയ അമ്മയെയും മകളെയും പൊലീസ് വീട്ടിലെത്തിച്ചു

പൂജപ്പുര: വഴിതെറ്റി റോഡിലൂടെ അലഞ്ഞുനടന്ന അമ്മയെയും മകളെയും പൊലീസ് വീട്ടിലെത്തിച്ചു. മലയിൻകീഴ് സ്വദേശികളായ 61 വയസ്സുകാരി അമ്മയും 30 വയസ്സുകാരി മകളെയുമാണ് പിങ്ക് പൊലീസ് എസ്.ഐ റസിയയും പൂജപ്പുര എസ്.ഐ പ്രേംകുമാറും ചേർന്ന് ശനിയാഴ്ച രാവിലെ 11ഒാടെ വീട്ടിലെത്തിച്ചത്. മാനസികാസ്വാസ്ഥമുള്ളവരാണ് ഇരുവരും. പൂജപ്പുര മഹിളമന്ദിരത്തിന് സമീപത്ത് ഇവർ ചുറ്റിത്തിരിയുന്നത് ശ്രദ്ദയിൽപെട്ട പൊലീസ് ഇവരെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.