തിരുവനന്തപുരം: ചെന്നൈ-തിരുവനന്തപുരം മേഖലയിൽ ഇൻഡിഗോ കൂടുതൽ വിമാന സർവിസുകൾ ആരംഭിക്കും. ഈ മേഖലയിൽ പുതുതായി ആരംഭിക്കുന്ന സർവിസ് ഫെബ്രുവരി 20ന് ആരംഭിക്കും. ചെന്നൈയിൽനിന്ന് രാവിലെ 5.25ന് പുറപ്പെടുന്ന 6 ഇ 0507, 6.50ന് തിരുവനന്തപുരത്തെത്തും. തിരിച്ച് 7.20ന് പുറപ്പെടുന്ന 6ഇ 0513 വിമാനം 8.40ന് ചെന്നൈയിലെത്തും. ഇൻഡിഗോയുടെ മൂന്നാമത്തെ വിമാന സർവിസ് ആണിത്. ആഴ്ചയിൽ ഏഴുദിവസവും സർവിസ് ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.