രാഷ്​ട്രീയ കലാലയം വെറുക്കപ്പെടാനുള്ളതല്ല ^കുരീപ്പുഴ ശ്രീകൂമാര്‍

രാഷ്ട്രീയ കലാലയം വെറുക്കപ്പെടാനുള്ളതല്ല -കുരീപ്പുഴ ശ്രീകൂമാര്‍ തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെയെല്ലാം പരുവപ്പെടുത്തിയത് രാഷ്ട്രീയ കലാലയങ്ങളാണെന്ന് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'കാമ്പസി​െൻറ രാഷ്ട്രീയത്തെ ഭയക്കുന്നതാര്' വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കലാലയം വെറുക്കപ്പെടാനുള്ളതല്ല എന്നും കാമ്പസുകളില്‍ ജനാധിപത്യം നഷ്ടപ്പെട്ടാല്‍ വർഗീയത പിടിമുറുക്കുമെന്നും അദ്ദേഹം പറഞ്ഞു. മതാടിസ്ഥാനത്തില്‍ രൂപവത്കരിക്കപ്പെട്ടിട്ടുള്ള സംഘടനകള്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ല പ്രസിഡൻറ് ആര്‍.എസ്. രാഹുല്‍രാജ് അധ്യക്ഷത വഹിച്ചു. എസ്.എഫ്‌.ഐ മുന്‍ സംസ്ഥാന പ്രസിഡൻറ് ഷിജുഖാന്‍, എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ജെ. അരുണ്‍ ബാബു എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി അല്‍ജിഹാന്‍ സ്വാഗതവും ഷമീര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.