നാഗർകോവിൽ: ശമ്പളവർധന ആവശ്യപ്പെട്ട് തമിഴ്നാട് ട്രാൻസ്പോർട്ട് ജീവനക്കാരുടെ സമരം മൂന്നാംദിവസമായ ശനിയാഴ്ചയും തുടരുന്നു. കന്യാകുമാരി ജില്ലയിൽ സാധാരണ 12 ഡിപ്പോകളിലായി 820 ബസുകളാണ് സർവിസ് നടത്തുന്നത്. ശനിയാഴ്ച രാവിലെയുള്ള കണക്കനുസരിച്ച് 220 ബസുകൾ എ.ഐ.എ.ഡി.എം.കെയുടെ തൊഴിലാളി സംഘടനയിൽപെട്ടവരെ കൊണ്ട് സർവിസ് നടത്തി. ഗ്രാമപ്രദേശങ്ങളിൽ സർവിസ് നടത്തിയിരുന്ന മിനിബസുകളെയും പ്രധാന റൂട്ടുകളിലേക്ക് തിരിച്ചുവിട്ടു. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ ബസ് സർവിസ് ഇല്ലാത്തത് തൊഴിലാളികളെയും വിദ്യാർഥികളെയും ഏറെ പ്രയാസത്തിലാക്കി. അതേസമയം മിനി ബസുകളിൽ കൂടുതൽ ടിക്കറ്റ് നിരക്ക് വാങ്ങുന്നതായി പലസ്ഥലങ്ങളിൽനിന്നും പരാതിയും ഉയർന്നിട്ടുണ്ട്. ഇതിനിടയിൽ മദ്രാസ് ഹൈകോടതി ഇടപെട്ടിട്ടും തൊഴിലാളികൾ സമരത്തിൽനിന്നും പിന്മാറിയിട്ടില്ല. കോടതി പരാമർശത്തിെൻറ പശ്ചാത്തലത്തിൽ സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ സർക്കാർ തീരുമാനിച്ചു. പണിക്ക് തിരികെ എത്തിയില്ലെങ്കിൽ ജീവനക്കാർക്കെതിരെ കർശനനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ശമ്പള വർധനവ് നടപ്പാക്കാകാതെ മെറ്റാന്നിനും സഹകരിക്കില്ലെന്ന് യൂനിയൻ നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.