ശാസ്താംകോട്ട: കഞ്ചാവ് കടത്തിയതിന് റിമാൻഡ് കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയയാൾ 1.05 കിലോ കഞ്ചാവുമായി ശാസ്താംകോട്ട എക്സൈസിെൻറ പിടിയിലായി. കൊല്ലം-ആണ്ടാമുക്കം അഖിൽ ഭവനത്തിൽ ഉണ്ണി എന്ന അനിൽകുമാറിനെയാണ് എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണകുമാറും സംഘവും മൈനാഗപ്പള്ളി ആറ്റുപുറത്ത്നിന്ന് പിടികൂടിയത്. വാഹന പരിശോധനക്കിടെ പിടിയിലായ ഇയാൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ടാറ്റാ ഇൻഡിക്ക കാറും കസ്റ്റഡിയിലെടുത്തു. അമരവിള ചെക്ക്പോസ്റ്റിൽ അഞ്ച് കിലോ കഞ്ചാവുമായി പിടിയിലായതിന് ഇയാൾ തിരുവനന്തപുരം ജില്ല ജയിലിൽ റിമാൻഡ് തടവിലായിരുന്നു. ഒരാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. പ്രിവൻറിവ് ഓഫിസർമാരായ ഉണ്ണികൃഷ്ണപിള്ള, സഹീർ ഷാ, ഷിഹാബ്, സീനിയർ സിവിൽ എക്സൈസ് ഓഫിസർമാരായ ഷിഹാബ്, അനിൽകുമാർ, സുജിത്കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.