വെള്ളറട: നാട്ടുകാർക്കിടയിൽ ഭീതിപരത്തിയ 24 . ശനിയാഴ്ച മൃഗസംരക്ഷണ വകുപ്പിൻറെയും മൃഗാശുപത്രിയുടെയും നേതൃത്വത്തിലാണ് പിടികൂടിയത്. പഞ്ചായത്ത് പരിധിയിൽ തെരുവുനായ്ക്കൾ നാട്ടുകാർക്ക് ഭീഷണിയാവുന്നത് നിത്യസംഭവമായിരുന്നു. ഒരു മാസത്തിനിടെ നിരവധി വളർത്തുമൃഗങ്ങൾക്ക് നേരെയും 500ലധികം യാത്രക്കാർക്ക് നേരെയും തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായിട്ടുണ്ട്. വെള്ളറട, പനച്ചമൂട്, ആനപ്പാറ, ആറാട്ടുകുഴി, കിളിയൂർ മേഖലകളിലെ അറവുശാലകൾക്കടുത്തായിരുന്നു നായ്ക്കൾ തമ്പടിച്ചിരുന്നത്. വെള്ളറ പൊലീസ് സ്റ്റേഷൻ, സർക്കാർ ആശുപത്രി, കെ.എസ്.ആർ.ടി.സി ഡിപ്പോ, വർക്ഷോപ്, സ്കൂളുകളുടെ പരിസരം, പനച്ചമൂട് പബ്ലിക് മാർക്കറ്റിൽ നിന്നുമായാണ് നായ്ക്കളെ പിടികൂടിയത്. ഇവയെ പെരുങ്കടവിള മൃഗാശുപത്രിയിലെത്തിച്ച് വന്ധീകരണം നടത്തി 10 ദിവസം സംരക്ഷിച്ചശേഷം അവയെ പിടികൂടിയ സ്ഥലത്ത് തുറന്നുവിടുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.