കൊല്ലം: ഒരുവിഭാഗം മത്സ്യത്തൊഴിലാളികൾ രാത്രി പ്രകാശംകൂടിയ ലൈറ്റുകൾ ഉപയോഗിച്ച് നടത്തുന്ന മീൻപിടിത്തം തടയണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല പ്രസിഡൻറ് എസ്. സ്റ്റീഫനും സെക്രട്ടറി എ. ആൻഡ്രൂസും ആവശ്യപ്പെട്ടു. പൂന്തുറ, അഞ്ചുതെങ്ങ്, മാമ്പള്ളി മേഖലയിലെ മത്സ്യത്തൊഴിലാളികൾ പരവൂർ മുതൽ പള്ളിത്തോട്ടം വരയുള്ള തീരക്കടലിൽ വന്ന് ലൈറ്റുകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനാൽ ഗിൽ നെറ്റ് വലകളും ചൂണ്ടയും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നവർക്ക് മത്സ്യങ്ങൾ കിട്ടാത്ത അവസ്ഥയാണെന്നും പറഞ്ഞു. കോട്ടുക്കൽ വില്ലേജ് ഇനി മുതൽ സമ്പൂർണ ഇൻഷുറൻസ് ഗ്രാമം അഞ്ചൽ: പത്തനംതിട്ട പോസ്റ്റൽ ഡിവിഷനിലെ കോട്ടുക്കൽ വില്ലേജിനെ സമ്പൂർണ തപാൽ ഇൻഷുറൻസ് ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി. പ്രദേശത്തെ ജനങ്ങൾക്ക് മികച്ച സാമ്പത്തികഭദ്രതയും ജീവിതസുരക്ഷയും ഉറപ്പാക്കുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഉദ്ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിച്ചു. കോട്ടുക്കൽ യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ പോസ്റ്റൽ സൂപ്രണ്ട് വേണുനാഥൻപിള്ള അധ്യക്ഷത വഹിച്ചു. പെൺകുട്ടികൾക്കായുള്ള സുകന്യസ്മൃതി അക്കൗണ്ട് പദ്ധതിയുടെ ഉദ്ഘാടനം ഇട്ടിവ പഞ്ചായത്ത് പ്രസിഡൻറ് എ. നൗഷാദ് നിർവഹിച്ചു. എല്ലാ കുട്ടികൾക്കും സേവിങ് അക്കൗണ്ട് ആരംഭിക്കുന്നതിെൻറ ഉദ്ഘാടനം വൈസ് പ്രസിഡൻറ് ബേബി ഷീല നിർവഹിച്ചു. ഫാത്തിമ മജീദ്, വി.ടി. സിബി, പി.എസ്. ദീപു, എസ്. അനിൽകുമാർ, എസ്. വിജയൻ, പ്രധാനാധ്യാപിക എം.പി. ഗായത്രി എന്നിവർ സംസാരിച്ചു. പോസ്റ്റൽ അസി. സൂപ്രണ്ട് സുരേഷ്കുമാർ സ്വാഗതവും പോസ്റ്റൽ ഇൻസ്പെക്ടർ സുധീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.