കൊട്ടിയം: കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജിൽ യൂനിയൻ ഉദ്ഘാടനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു. എം. മുകേഷ് എം.എൽ.എ യൂനിയൻ ഉദ്ഘാടനം നിർവഹിച്ചു. ആർട്സ് ക്ലബ് എം.ആർ. ജയഗീതയും ഡിബേറ്റ് ക്ലബ് അയിലം ഉണ്ണികൃഷ്ണനും ഡ്രാമാക്ലബ് അയിലം ഉണ്ണികൃഷ്ണനും അഗ്രികൾച്ചറൽ ക്ലബ് ബൈജുവും വിമൻസ് ക്ലബ് നൂറിൻ ഷെരീഫും ഉദ്ഘാടനം ചെയ്തു. യൂനിയൻ ചെയർമാൻ അജിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി. അജിത്ത്, വി. സന്ദീപ്, സീമ, സുധീർ, ദീപ, വിനോദ് കുമാർ, കാപ്റ്റൻ സനിൽകുമാർ, ഭരതൻ, രാഹുൽ, അജിംഷാദ്, പ്രസാദ്, സതീശൻ എന്നിവർ സംസാരിച്ചു. കര്‍ഷക പെന്‍ഷന്‍ വിതരണം ചെയ്യണം കരുനാഗപ്പള്ളി: കര്‍ഷക പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്ത് നല്‍കാത്തതില്‍ കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധിച്ചു. നിലവിലുള്ള പട്ടികയിൽനിന്ന് യോഗ്യത ഇല്ല എന്ന കാരണത്താല്‍ ഏറെ പേരെ ഒഴിവാക്കിയിരുന്നു. പുതിയ പട്ടികയിലുള്ളവർക്കുപോലും പെന്‍ഷന്‍ നല്‍കാത്തത് കര്‍ഷകരോടുള്ള അവഗണനയാണെന്ന് ജില്ല ജനറൽ സെക്രട്ടറി മുനമ്പത്ത് ഷിഹാബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.