ചവറ: ദീർഘദൂര യാത്രികർക്ക് ആശ്വാസത്തിന് വഴിയരികിലും മരത്തണലിലും ഇനി വിശ്രമിക്കേണ്ട. ഒന്നിരിക്കാനും വേണ്ടിവന്നാൽ ഒന്നു കുളിക്കാനും ലഘുഭക്ഷണം കഴിക്കാനും ഇടമൊരുങ്ങി. ടൂറിസം വകുപ്പിെൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗാമയാണ് ചവറയിൽ വിശ്രമകേന്ദ്രം സജ്ജമായത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് തുടങ്ങിെവച്ച പദ്ധതിയാണ് രണ്ടുവർഷത്തിന് ശേഷം യാർഥ്യമാകുന്നത്. ചവറ കെ.എം.എം.എല്ലിന് സമീപം കമ്പനി വിട്ടുനൽകിയ സ്ഥലത്താണ് ടൂറിസം പ്രമോഷൻ കൗൺസിൽ അനുവദിച്ച 50 ലക്ഷം രൂപയുടെ വിശ്രമകേന്ദ്രം പൂർത്തിയായത്. 34 ലക്ഷം രൂപക്ക് കെട്ടിടം പൂർത്തീകരിച്ചെങ്കിലും അനുബന്ധ സംവിധാനങ്ങൾ ഒരുങ്ങിയിരുന്നില്ല. വിശ്രമമുറി, ലഘുഭക്ഷണശാല, ശൗചാലയം, എ.ടി.എം എന്നിവയാണ് കെട്ടിടത്തിലുള്ളത്. അനുബന്ധസംവിധാനങ്ങൾ ഒരുങ്ങാത്തത് കാരണം എൻ. വിജയൻപിള്ള എം.എൽ.എയുടെ ശ്രമഫലമായി ടൂറിസം വകുപ്പ് 14 ലക്ഷം രൂപ കൂടി അനുവദിച്ചിരുന്നു. ഈ തുകക്ക് ചുറ്റുവേലി, പാർക്കിങ് ഗ്രൗണ്ടിൽ തറയോട് എന്നിവ ഒരുക്കി. വിശ്രമകേന്ദ്രം ഏറ്റെടുക്കാൻ കരാറുകാരായതോടെ കെട്ടിടത്തിെൻറ ഉദ്ഘാടനം 11ന് നടത്തും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തിനും ഹരിപ്പാടിനും ഇടയിൽ ടൂറിസം വകുപ്പിെൻറ മേൽനോട്ടത്തിലുള്ള ഏക വിശ്രമകേന്ദ്രമാണിത്. സംസ്ഥാനത്താകെ 20 കേന്ദ്രങ്ങളാണ് ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.