നാഗർകോവിൽ: ഭൂതപാണ്ടിക്കു സമീപം വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയശേഷം ആഭരണങ്ങൾ കവർന്നു. തടിക്കാരക്കോണത്തിൽ വീട്ടിൽ റബർ ടാപ്പിങ് തൊഴിലാളി ഇളയപെരുമാളിെൻറ ഭാര്യ ലളിതയാണ് (38) കൊല്ലപ്പെട്ടത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ ഇളയ മകൻ അജിത്താണ് അടുക്കളയിൽ മാതാവ് മരിച്ചു കിടക്കുന്നത് കണ്ടത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കീരിപ്പാറ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ലളിത ധരിച്ചിരുന്ന ആറുപവെൻറ മാലയും കമ്മലും മോഷണം പോയതായി കണ്ടെത്തി. മൂത്തമകൻ അജേഷ് ചെന്നൈയിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.