ഡി.എച്ച്​.ആർ.എം ജില്ല സമ്മേളനം നാളെ

കൊല്ലം: ഡി.എച്ച്.ആർ.എം ജില്ല സമ്മേളനം ഞായറാഴ്ച കൊല്ലത്ത് നടക്കുമെന്ന് ചെയർപേഴ്സൺ സലീന പ്രക്കാനം വാർത്തസമ്മേളനത്തിൽ അറിയിച്ചു. എൻ.െക. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. പന്ന്യൻ രവീന്ദ്രൻ എം.പി മുഖ്യാതിഥിതിയായിരിക്കും. കവി കുരീപ്പുഴ ശ്രീകുമാറിെന സമ്മേളനത്തിൽ ആദരിക്കും. നാടൻ കലാമേളയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഡി.എച്ച്.ആർ.എം 10ാം വാർഷികസമ്മേളനം, പിറവിദിന സന്ദേശ മഹോത്സവം എന്നിവയുടെ ഭാഗമായാണ് വിവിധ ജില്ലകളിൽ സമ്മേളനങ്ങൾ നടക്കുന്നത്. ഡോ. ബി.ആർ. അംബേദ്കറുടെ 127ാം ജന്മദിനാഘോഷ സമാപനം, ഡി.എച്ച്.ആർ.എം സ്ഥാപകൻ തത്തുഅണ്ണ​െൻറ 50ാം ജന്മവാർഷിക ദിനാഘോഷം എന്നിവയോടനുബന്ധിച്ചുള്ള സംസ്ഥാനതല സമ്മേളനം ഏപ്രിൽ 30ന് ശംഖുംമുഖത്ത് നടക്കും. അരുന്ധതി റോയി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ദീപു മയ്യനാട്, സജി കൊല്ലം, അജിത കീഴ്പാലൂർ, വിജയകുമാർ വെളിച്ചിക്കാല എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.