കൊല്ലം: പാർട്ടി കേന്ദ്ര നേതൃത്വത്തിൽ നടക്കുന്ന തർക്കത്തിൽ തെൻറ പക്ഷം വ്യക്തമാക്കിയും സംസ്ഥാന ഭരണത്തെക്കുറിച്ച് ഉയരാനിടയുള്ള വിമർശനങ്ങളെ മുൻകൂട്ടി പ്രതിരോധിച്ചും സി.പി.എം കൊല്ലം ജില്ല സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രസംഗം. കോൺഗ്രസുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തെ ചൊല്ലി പാർട്ടി സെക്രട്ടറി യെച്ചൂരിയും മുൻ സെക്രട്ടറി പ്രകാശ് കാരാട്ടും രണ്ടു തട്ടിലാണെന്ന സൂചനകൾക്കിടെ കോൺഗ്രസുമായി കൂട്ടുചേരാനാവിെല്ലന്നത് സി.പി.എമ്മിെൻറ പ്രഖ്യാപിത നിലപാടാണെന്ന് ഉറപ്പിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് പിണറായി നടത്തിയത്. വി.എസ് പക്ഷപാതികളുടെ തട്ടകം എന്ന പേര് നേരത്തേയുള്ള കൊല്ലത്ത് യെച്ചൂരിയെ തുണക്കുന്ന വാദഗതികൾ ഉയരാനിടയുണ്ടെന്ന് മുൻകൂട്ടി കണ്ടാണ് പിണറായി കാരാട്ടിെൻറ വാദത്തിൽ ഉൗന്നിയത്. പിണറായി എടുക്കുന്ന നിലപാടുകൾക്കെതിരെ പൊതുവെ പാർട്ടിയിൽ എതിർശബ്ദം ഉയരാറിെല്ലങ്കിലും കൊല്ലത്തെ സ്ഥിതി വ്യത്യസ്തമായിരുന്നു. പിണറായിയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തെ വിമർശിച്ചവർ വരെ ഇവിെടയുണ്ട്. സംസ്ഥാന ഭരണത്തെക്കുറിച്ച് സമ്മേളനങ്ങളിൽ കടുത്ത വിമർശനം ഉയരുന്നുണ്ട്. താൻ ഉടനീളം പെങ്കടുക്കുന്ന കൊല്ലം സമ്മേളനത്തിൽ അത്തരം വിമർശനം ഉയർത്തുന്നവരെ മുൻകൂട്ടി പ്രതിരോധിക്കുക ലക്ഷ്യമിടും വിധമാണ് ഭരണകാര്യങ്ങൾ അവതരിപ്പിച്ചത്. ആഗോളവത്കരണത്തിനെതിരായ ബദൽ ഉയർത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം നയങ്ങളിലൂന്നി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ വിവരിച്ചു. ശരിയായ വികസന കാഴ്ചപ്പാടും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാണ് സർക്കാർ സ്വീകരിക്കുന്നത്. മതനിരേപക്ഷത സംരക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നു എന്നും പറഞ്ഞു. സർക്കാർ നയങ്ങൾക്ക് പ്രത്യയശാസ്ത്ര പിന്തുണ ഉറപ്പാക്കാൻ കോയമ്പത്തൂരിൽ നടന്ന 19ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രേഖവരെ അദ്ദേഹം ഉദ്ധരിച്ചു. 'പാർട്ടി നേതൃത്വത്തിലുള്ള സർക്കാറുകൾ വഹിക്കുന്ന പങ്കും അവക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രയാസങ്ങളും പാർട്ടി മുഴുവനും അറിഞ്ഞിരിക്കണം. ഇക്കാര്യത്തിൽ പരാജയപ്പെട്ടാൽ ഉൗതിപ്പെരുപ്പിച്ച പ്രതീക്ഷകളിലേക്കായിരിക്കും അത് നയിക്കുക. ഇന്നത്തെ പരിതഃസ്ഥിതിയിൽ ഇടതു സർക്കാറുകൾക്ക് ഏതെങ്കിലും മൗലികമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയുമെന്നത് അയഥാർഥ്യമാണ്' എെന്നല്ലാമുള്ളതായിരുന്നു ഉദ്ധരണി. നവ സാമ്പത്തിക നയങ്ങൾക്കെതിരായ പ്രതിരോധം എന്ന നിലയിലാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നാലു മിഷനുകൾ പ്രവർത്തിക്കുന്നത്. 2015-16 വർഷത്തിൽ പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം 131 കോടിയായിരുന്നു. 2016-17ൽ അത് 71 കോടിയായി കുറക്കാനായിട്ടുണ്ട്. കിഫ്ബി, ഹരിത കേരള മിഷൻ, ആതുര മിഷൻ പദ്ധതി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ൈലഫ് പദ്ധതി എന്നിവയെല്ലാം അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.