ഇടത്​ മുന്നണി സി.പി.എം, സി.പി.ഐ കക്ഷികളുടെ കുത്തകയല്ല ^കാനം

ഇടത് മുന്നണി സി.പി.എം, സി.പി.ഐ കക്ഷികളുടെ കുത്തകയല്ല -കാനം ഓച്ചിറ: ചെറിയകക്ഷികളും വൻസമൂഹവുമുള്ള ഇടതു മുന്നണി സി.പി.എമ്മി​െൻറയോ സി.പി.ഐയുടെയോ കുത്തകയെല്ലന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം ചങ്ങൻകുളങ്ങര അൽഹന ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഐക്യവും ഭരണഘടനയും അട്ടിമറിക്കുന്ന ആർ.എസ്.എസിനെയും ബി.ജെ.പിയെയും നേരിടാൻ മതേതരകക്ഷികളുടെ വിശാല ഐക്യവേദി വേണമെന്ന സി.പി.ഐ കേന്ദ്ര കമ്മിറ്റി പ്രമേയം ഇന്ത്യ മൊത്തം ചർച്ചചെയ്യുകയാണ്. കേരളത്തിലും ഈ പ്രമേയം തെറ്റിദ്ധരിച്ച് അഭിപ്രായം പറയുന്നവരുണ്ട്. അവർക്ക് വ്യക്തമായ ഒരു നയം ഇതുവരെ ഇല്ല. വൈരുധ്യാതിഷ്ഠിത ഭൗതികവാദമെന്ന മാർക്സിയൻ സിദ്ധാന്തത്തെ സൗകര്യാധിഷ്ഠിത ഭൗതികവാദമാക്കി മാറ്റാനാണ് ചിലർ ശ്രമിക്കുന്നതന്നും കാനം പറഞ്ഞു. ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ, ആർ. രാമചന്ദ്രൻ എം.എൽ.എ, ആർ. സോമൻപിള്ള, വിജയമ്മ ലാലി, ശിവശങ്കരപിള്ള എന്നിവർ സംസാരിച്ചു. സമ്മേളനം ഇന്നും തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.