കൊല്ലം: ആഴക്കടലിൽ എത്രദൂരംപോയാലും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങളാണ് സർക്കാർ ഒരുക്കുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ശക്തികുളങ്ങര തുറമുഖത്ത് ഐ.എസ്.ആർ.ഒ വികസിപ്പിച്ച നാവിക് ഉപകരണം ഘടിപ്പിച്ച ബോട്ടുകളുടെ പരീക്ഷണയാത്ര ഫ്ലാഗ്ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. ആദ്യഘട്ടത്തിൽ 500 ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നതിന് ഐ.എസ്.ആർ.ഒയുമായി ധാരണയായി. തുടർന്ന് 1000 ബോട്ടുകൾക്ക് വേണ്ടിയുള്ള ഉപകരണംകൂടി വാങ്ങും. പിന്നീട് ഇവ കെൽേട്രാൺ വഴി വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഉപകരണത്തിെൻറ സാങ്കേതികവിദ്യ കൈമാറുമെന്ന് ഐ.എസ്.ആർ.ഒ ഉറപ്പ് നൽകിയിട്ടുണ്ട്. 1500 കിലോമീറ്റർ വരെ നൽകുന്ന വിവരങ്ങൾ ഉപഗ്രഹസന്ദേശമായി ആൻേഡ്രായ്ഡ് ഫോണിലേക്ക് കൈമാറുന്ന ഉപകരണത്തിെൻറ കാര്യക്ഷമത തിരിച്ചറിയുന്നതിനാണ് ഇവ ഘടിപ്പിച്ച ബോട്ടുകൾ പരീക്ഷണാർഥം കടലിലേക്കയച്ചത്. കൊല്ലം തീരത്ത് നിന്നാണ് ഏറ്റവുമധികം ദൂരത്തേക്ക് മത്സ്യബന്ധനം നീളുന്നത് എന്നതിനാൽ ഇവയുടെ കൃത്യത വിലയിരുത്താനാകും. മത്സ്യലഭ്യത, കാലാവസ്ഥ വ്യതിയാനം, കപ്പൽ ചാലുകൾ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഉപകരണത്തിലൂടെ സന്ദേശമായി കൈമാറാനാകും. പരീക്ഷണയാത്രയുടെ അടിസ്ഥാനത്തിൽ പ്രായോഗികക്ഷമത വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു. സ്പെഷൽ ൈപ്രവറ്റ് സെക്രട്ടറി കെ. അനിൽകുമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.ടി. സുരേഷ്കുമാർ, മറൈൻ ഡെപ്യൂട്ടി ഡയറക്ടർ താജുദ്ദീൻ, ഫിഷറീസ് അഡീഷനൽ ഡയറക്ടർ രമേശ്, ബോട്ടുടമകളുടെ സംഘടന ഭാരവാഹികളായ പീറ്റർ മത്യാസ്, ചാർളി ജോസഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.