കിഴക്കൻ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം; നടപടിയെടുക്കാതെ അധികൃതർ

വെളിയം: പൂയപ്പള്ളി, കരീപ്ര, വെളിയം പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. പൂയപ്പള്ളിയിൽ പാണയം, നെല്ലിപ്പാറമ്പ്, മുടയൂർക്കോണം, കട്ടച്ചൽകോളനി, മൈലോട് എന്നിവിടങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. കുളങ്ങളും പൊതുകിണറുകളും നവീകരിച്ചിട്ടില്ലാത്തിനാൽ പ്രദേശവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. മൈലോട് ജപ്പാൻ കുടിവെള്ളപദ്ധതിയുടെ ടാങ്ക് ഉണ്ടെങ്കിലും ജലം 16 വാർഡിലെ പകുതിപ്രദേശത്ത് മാത്രമെ എത്തുന്നുള്ളൂ. മിക്കയിടങ്ങളിലും പൈപ്പ് ലൈൻ നീട്ടാത്തത് പ്രശ്നമായിരിക്കുകയാണ്. നിരവധി വീടുകളിലെ കിണറുകളിൽ വെള്ളമില്ലാത്ത അവസ്ഥയാണ്. കരീപ്രയിൽ കോട്ടയ്ക്കുന്ന്ഭാഗം, ചൊവ്വള്ളൂർ, തൃപ്പലഴികം, ഗുരുനാഥൻമുകൾ, ഇടവഴി, കൊടിവിളഭാഗം, പോത്തൻപാറകോളനി, കടയ്ക്കോട്, കിഴക്കൻമുകൾ, ഏറ്റുവായ്ക്കോട്, മടന്തകോട്, കടയ്ക്കോട് പടിഞ്ഞാറ്റിൻകര കശുവണ്ടിഭാഗം എന്നിവിടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. നെടുമൺകാവ് കൽച്ചിറയിൽ ജലസംഭരണിയുണ്ടെങ്കിലും ജലം എങ്ങുമെത്തുന്നില്ലെന്നാണ് പരാതി. ഉയർന്ന പ്രദേശങ്ങളിൽ ഇതുവരെ പൈപ്പ്ൈലൻ എത്താത്തതും ജനത്തെ വലക്കുന്നു. കൽച്ചിറയിൽനിന്ന് 35 കിലോമീറ്റർ അകലം വരെ പൈപ്പ്ലൈൻ നീട്ടിയിട്ടും മിക്കസ്ഥലങ്ങളിലും ജലമെത്തിയിട്ടില്ല. ഇതിന് പരിഹാരമായി മിനി ജലസംഭരണികൾ മൂന്നെണ്ണമെങ്കിലും നിർമിക്കണമെന്നാണ് അധികൃതർ പറയുന്നത്. 2006 രാജീവ് ഗാന്ധി ജലസംഭരണപദ്ധതി നിർമിച്ചെങ്കിലും ഫലം കണ്ടില്ല. 75 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കിയെങ്കിൽ മാത്രമേ 18 വാർഡുകളിലും ജലമെത്തിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. വെളിയത്ത് ജപ്പാൻ കുടിവെള്ള പദ്ധതിയുണ്ടെങ്കിലും നോക്കുകുത്തിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.