കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്

പുനലൂർ: കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് ഗുരതരപരിക്ക്. ചാലിയക്കര കമ്പിലൈനിൽ തെക്കേത്തറ പുത്തൻവീട്ടിൽ കൊച്ചഗോപി എന്ന സുരേന്ദ്രനാണ് (54) പരിക്കേറ്റത്. ജോലി കഴിഞ്ഞ് രാത്രി ഒമ്പേതാടെ ചാലിയക്കരയിൽനിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോൾ റബർ എസ്റ്റേറ്റിനുള്ളിൽ ഇഞ്ചപള്ളി ചപ്പാത്തിനടത്തുവെച്ച് ആന സുരേന്ദ്രനെ തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. സമീപത്തെ കുഴിയിൽവീണ് അവശനായ സുരേന്ദ്രനെ വെള്ളിയാഴ്ച രാവിലെ ടാപ്പിങ്ങിെനത്തിയ തൊഴിലാളികളാണ് കണ്ടെത്തിയത്. തലക്കടക്കം മാരകമുറിവേറ്റു. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം താലൂക്ക് ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിന് വനപാലകർ തയാറാകാത്തതിനെ ചൊല്ലി നാട്ടുകാരുമായി വാക്കേറ്റമുണ്ടായി. രണ്ടുവർഷം മുമ്പ് ചാലിയക്കരക്ക് സമീപം കുറവൻന്താവളത്ത് ടാപ്പിങ് തൊഴിലാളിയെ കാട്ടാന കുത്തിക്കൊന്നിരുന്നു. ഈ മേഖലയിൽ ആനയടക്കം വന്യജീവികൾ കൃഷിനാശം വരുത്തുന്നതും ആളുകളെ ആക്രമിക്കുന്നതും വർധിച്ചുവരികയാണ്. ജനവാസമേഖലയിൽ കാട്ടുമൃഗങ്ങൾ ഇറങ്ങാതിരിക്കാൻ സൗരോർജ വേലിയടക്കം സ്ഥാപിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.