കടയ്ക്കൽ: പുലിപ്പാറയിൽ പ്രവർത്തനം തുടങ്ങിയ ബിവറേജസ് ഔട്ട്ലറ്റിന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകി. ഒരാഴ്ച മുമ്പ് പ്രവർത്തനമാരംഭിച്ച മദ്യശാലക്കാണ് കടയ്ക്കൽ പഞ്ചായത്ത് വെള്ളിയാഴ്ച നിർത്തിവെക്കൽ നോട്ടീസ് നൽകിയത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഔട്ട്ലറ്റ് ആരംഭിച്ചത്. പ്രവർത്തനം തുടങ്ങിയ ദിവസം മുതൽ തന്നെ പ്രദേശത്ത് ജനകീയ സമരം തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മദ്യം കയറ്റി വന്ന ലോറി സമരക്കാർ തടഞ്ഞിട്ടിരുന്നു. പൊലീസ് സംരക്ഷണത്തിലാണ് ലോഡ് ഇറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.