പ്രവാസികളുടെ മടങ്ങിവരവിന് കേരളം സജ്ജമാകണം -ആഗോള കേരളീയ മാധ്യമസംഗമം കൊല്ലം: പ്രവാസി മലയാളികളുടെ പുനരധിവാസത്തിന് പുതിയ വഴികൾ തേടാൻ കേരളം സജ്ജമാകണമെന്ന് ആഗോള കേരളീയ മാധ്യമ സംഗമം. പ്രവാസികൾ കേരളത്തിന് നൽകിയ സംഭാവനകൾ പഠന വിധേയമാക്കണമെന്ന് മോഡറേറ്റർ സി. ഗൗരിദാസൻ നായർ അഭിപ്രായപ്പെട്ടു. മടങ്ങി വരുന്ന പ്രവാസികളെ മുഴുവൻ ഉൾക്കൊള്ളാനും പുനരധിവസിപ്പിക്കാനും നമ്മുടെ സംസ്ഥാനത്തിന് കഴിയുമെന്നും അതിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും ആർ. ശ്രീകണ്ഠൻ നായർ ആവശ്യപ്പെട്ടു. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ തീക്ഷ്ണമാെണന്നും പരിഹാരമാർഗങ്ങൾ തേടണമെന്നും ഡോ.ഡി. ബാബുപോൾ പറഞ്ഞു. മാധ്യമങ്ങൾ വാർത്താവിശകലനങ്ങളിലെ നിഷേധാത്മക സമീപനം ഒഴിവാക്കണമെന്ന് ഡോ. എം.വി. പിള്ള പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ പ്രതിസന്ധി സ്ഥായിയായി നിലനിൽക്കുമെന്ന് കരുതാനാകില്ലെന്ന് ആസൂത്രണ ബോർഡംഗം ഡോ. കെ.എൻ. ഹരിലാൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.