യുവാവിനെ പിക്​ അപ്പിടിച്ച് കൊലപ്പെടുത്തിയ കേസ്​: പ്രതി കോടതിയിൽ കീഴടങ്ങി

കൊട്ടിയം: പള്ളിമണിൽ യുവാവിനെ പിക് അപ് വാനിടിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി. കേസിലെ രണ്ടാം പ്രതിയായ കണ്ണനല്ലൂർ ചേരീക്കോണം സ്വദേശിയായ പ്രവീണാണ് പരവൂർ കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. കേസിലെ മറ്റ് രണ്ട് പ്രതികളായ അനീഷ്, വിജിത്ത് രാജ് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകീട്ട് പുലിയില -സംഘക്കട റോഡിൽെവച്ച് പള്ളിമൺ പുനവൂർ സ്വദേശിയായ ആകാശിനെ പിക് അപ് വാനിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രവീൺ കീഴടങ്ങിയത്. സംഭവസമയം മൂന്നുപേരാണ് പിക്അപ് വാനിലുണ്ടായിരുന്നത്. പള്ളിമണ്ണിലെ ഗ്യാസ് ഏജൻസിയിലെത്തി ആകാശ് ബഹളം വെക്കുകയും അക്രമം നടത്തുകയും ചെയ്തതി​െൻറ വൈരമാണ് ഗ്യാസ് ഏജൻസിയിലെ പിക്അപ് വാൻകൊണ്ട് ആകാശിനെ ഇടിച്ചുവീഴ്ത്താൻ കാരണമാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.