െഎ.എം.എ പ്ലാൻറ് അനുവദിക്കില്ല -ചെന്നിത്തല പാലോട്: ജൈവ വൈവിധ്യങ്ങളുടെ കലവറയായ പെരിങ്ങമ്മല പഞ്ചായത്തിൽ ആശുപത്രി മാലിന്യസംസ്കരണ പ്ലാൻറ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പദ്ധതി പ്രദേശമായ ഇലവുപാലം ഒാടുചുട്ടപടുക്ക സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രി മാലിന്യം ഉറവിടങ്ങളിൽതന്നെ സംസ്കരിക്കാനുള്ള പദ്ധതി തയാറാക്കുകയാണ് വേണ്ടത്. വനാന്തരങ്ങളിൽ മാലിന്യ സംസ്കരണ പ്ലാൻറുകൾ സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ആക്ഷൻ കൗൺസിലിെൻറ സമരപ്പന്തലിൽ നാട്ടുകാരോടൊപ്പം ഇരുന്ന് പിന്തുണയറിയിച്ചാണ് രമേശ് ചെന്നിത്തല മടങ്ങിയത്. സമരസമിതി പ്രസിഡൻറ് പി.ജി. സുരേന്ദ്രൻ, കൺവീനർ എ. റിയാസ്, വന്യജീവി ഫോേട്ടാഗ്രാഫർ സാലി പാലോട് തുടങ്ങിയവർ ചേർന്ന് പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചു. പദ്ധതിക്കെതിരെ പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റി പാസാക്കിയ പ്രമേയം കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാവ് പള്ളിവിള സലിം ചെന്നിത്തലക്ക് കൈമാറി. കെ.എസ്. ശബരീനാഥൻ എം.എൽ.എ, മുൻ എം.എൽ.എമാരായ പാലോട് രവി, ടി. ശരത്ചന്ദ്രപ്രസാദ്, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റൻകര സനൽ, ഡി.സി.സി സെക്രട്ടറിമാരായ പി.എസ്. ബാജിലാൽ, ഡി. രഘുനാഥൻനായർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ബി. പവിത്രകുമാർ, ബി.എൽ. കൃഷ്ണപ്രസാദ്, ചന്ദ്രശേഖരപിള്ള, തെന്നൂർ ഷാജി എന്നിവരും ഒപ്പമുണ്ടായിരുന്നു. രാവിലെ 10.30 ഒാടെ എത്തിയ സംഘം ഉച്ചയോടെ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.