പൂന്തുറ: വിറങ്ങലിച്ച മകെൻറ മൃതദേഹത്തിന് മുന്നില്‍ വിങ്ങലടക്കാന്‍ കഴിയാതെ മാതൃഹൃദയം പൊട്ടിക്കരഞ്ഞു. കടലില്‍ കാണാതായ രണ്ട് മക്കളും തിരികെവരുന്നതുംകാത്ത് ഒരുമാസമായി കാത്തിരിക്കുകയായിരുന്നു രക്തിനമ്മ. വെള്ളിയാഴ്ച ഡി.എൻ.എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ മൂത്തമകന്‍ ജോണ്സണിെൻറ മൃതദേഹം പൂന്തുറയിൽ എത്തിയപ്പോൾ രക്തിനമ്മക്ക് കണ്ണീരടക്കാനായില്ല. മകെൻറ ചേതനയറ്റ മൃതദേഹം കണ്ടതോടെ നിലവിളിച്ച് പൊട്ടിക്കരയാന്‍ തുടങ്ങിയത് കണ്ടുനിന്നവരുടെ കണ്ണുകളെയും ഇൗറനണിയിച്ചു. പൂന്തുറ ചേരിയാമുട്ടം സ്വദേശി രക്തിനമ്മയുടെ മക്കളായ ജോണ്‍സണ്‍, ജയിംസ് എന്നിവരെയാണ് ഓഖി ദുരന്തത്തിൽ കാണാതായത്. ഇതില്‍ ജോണ്സണിെൻറ മൃതദേഹമാണ് കഴിഞ്ഞ ദിവസം ഡി.എന്‍.എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മൃതദേഹം എത്തുന്നതും കാത്ത് അവർ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വ്യാഴാഴ്ച രാവിലെ മുതൽ പള്ളി മുറ്റത്ത് കാത്തിരിപ്പായിരുന്നു. മൂന്നുമാസം മുമ്പ് ഭര്‍ത്താവ് മരണമടഞ്ഞ ദുഖം മനസ്സില്‍നിന്ന് മായുംമുമ്പേയാണ് രണ്ടുമക്കളെയും കാണാതാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.