പൂന്തുറ: ഓഖി ദുരന്തത്തിൽ മരിച്ച പൂന്തുറ സ്വദേശികളുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു. ചേരിമുട്ടം സ്വദേശികളായ ജോണ്‍സണ്‍, സ്റ്റീഫന്‍ എന്നീവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച രാവിലെ എട്ടോടെ പൂന്തുറ സെൻറ് തോമസ് ദേവാലയത്തില്‍ സംസ്കരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഡി.എന്‍.എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞ്. വിവരം കിട്ടിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച രാവിലെ എഴോടെയാണ് മൃതദേഹങ്ങളുമായി ആംബുലന്‍സ് എത്തിയത്. ആംബുലന്‍സ് പൂന്തുറ പള്ളിക്ക് സമീപം എത്തിയതോടെ പള്ളിക്ക് മുന്നില്‍ കാത്തിരിക്കുന്ന ഇരുവരുടെയും ബന്ധുക്കൾക്കും നാട്ടുകാർക്കും കണ്ണീരടക്കാനായില്ല. ബന്ധുക്കളിൽ ചിലർ മൃതദേഹങ്ങള്‍ വീടുകളില്‍ കൊണ്ടുപോയി അവസാനമായി ഒരുനോക്ക് കാണാന്‍ ശ്രമിച്ചുവെങ്കിലും ഒരുമാസം പഴക്കമുള്ളതിനാല്‍ ഇടവക അധികൃതര്‍ അനുവദിച്ചില്ല. ഇതോടെ മൃതദേഹങ്ങള്‍ പള്ളിക്കുള്ളില്‍ തന്നെ ചടങ്ങുകള്‍ നടത്തി സംസ്കരിക്കുകയായിരുന്നു. നൂറുകണക്കിന് പേരാണ് ചടങ്ങുകളില്‍ പങ്കാളികളായത്. ഇതോടെ പൂന്തുറയില്‍ മരിച്ചവരുടെ എണ്ണം പത്തായി. കടലില്‍പോയ 25പേരെ ഇനിയും കെണ്ടത്താനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.