പരസ്യ മദ്യപാനം എതിർത്തതിനായിരുന്നു കൊലപാതക ശ്രമം പൂന്തുറ: വീടിെൻറ മുന്നിലെ പരസ്യ മദ്യപാനം എതിർത്ത പൂന്തുറ മാണിക്യവിളാകം സ്വദേശി ഷംനാദിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിൽ രണ്ടുപേർ പിടിയിൽ. ആക്രമണത്തിനുശേഷം ഒളിവിലായിരുന്ന ഒന്നാംപ്രതി ബീമാപ്പള്ളി കോളനി റോഡിൽ അഷ്കർ, അഞ്ചാം പ്രതി ബീമാപ്പള്ളി സദ്ദാംനഗറിൽ മുഹമ്മദ് റാസിക്ക് എന്നിവരാണ് പൂന്തുറ പൊലീസിെൻറ പിടിയിലായത്. ഷംനാദിനെ മാരകായുധങ്ങളുമായി ആക്രമിച്ചശേഷം കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതര പരിക്കേറ്റ ഷംനാദ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മാണിക്കവിളാകം, ബീമാപ്പള്ളി പ്രദേശങ്ങളിൽ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് പ്രതികൾ. തങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ ഇവർ നിരന്തരം ഭീഷണിപ്പെടുത്താറാണ് പതിവ്. അമാനുല്ല, തൊത്തിക്കാലൻ സെയ്ദാലി, അർഷാദ് എന്നീ ഒളിവിലുള്ള മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഉൗർജിതമാക്കിയതായും പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി ശേഷം റിമാൻഡ് ചെയ്തു. സിറ്റി പൊലീസ് കമീഷണർ പി. പ്രകാശിെൻറ നേതൃത്വത്തിൽ ശംഖുംമുഖം എ.സി.പി ഷാനിഹാൻ, പൂന്തുറ സ്റ്റേഷൻ ഹൗസ് ഒാഫിസർ സജിൻ ലൂയിസ്, അഡീ. എസ്.െഎമാരായ അനീസ്, മോഹനകുമാർ, എസ്.സി.പി.ഒ അനിൽകുമാർ, സി.പി.ഒ രാജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.