ബോണക്കാട്​ സംഭവം: പൊലീസ്​ നടപടി കിരാതം ^ഡി.സി.സി

ബോണക്കാട് സംഭവം: പൊലീസ് നടപടി കിരാതം -ഡി.സി.സി തിരുവനന്തപുരം: നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തിൽ കുരിശുമലയിലേക്ക് വിശ്വാസികൾ നടത്തിയ യാത്രയെ സംയമനത്തോടെ നേരിടുന്നതിന് പകരം മർദനമഴിച്ചുവിട്ട പൊലീസി​െൻറ നടപടി ഏവരെയും ഞെട്ടിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ. വനംമന്ത്രിയും മതമേലധ്യക്ഷരും ഉദ്യോഗസ്ഥരും കൂടിയെടുത്ത തീരുമാനപ്രകാരം സ്ഥാപിച്ച മരക്കുരിശ് തകർക്കപ്പെട്ടതിൽ വിശ്വാസികൾക്കിടയിൽ ആശങ്കയും പ്രതിഷേധവുമുണ്ട്. േബാണക്കാെട്ട കുരിശ് തകർക്കപ്പെട്ടതിനെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്താനോ യാഥാർഥ്യം വിശ്വാസികളെ ബോധ്യപ്പെടുത്താനോ സർക്കാർ ഇന്നുവരെ ശ്രമിച്ചിട്ടില്ലെന്നും നെയ്യാറ്റിൻകര സനൽ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ എം.എൽ.എ, ടി. ശരത്ചന്ദ്രപ്രസാദ്, പാലോട് രവി തുടങ്ങിയ നേതാക്കൾ ബോണക്കാട് സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.