തിരുവനന്തപുരം: പേട്ട വാർഡിൽ അമ്പലത്തുമുക്ക് ജങ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിെൻറ ഉദ്ഘാടനം വി.എസ്. ശിവകുമാർ എം.എൽ.എ നിർവഹിച്ചു. പേട്ട വാർഡ് കൗൺസിലർ ഡി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വിവിധ െറസിഡൻസ് അസോ. ഭാരവാഹികളായ എം.എസ്. പിള്ള, ഡി. സോമൻ, ആർ. പ്രകാശ്, ക്ഷേത്രയോഗ പ്രസിഡൻറ് എ.പി.ടി പിള്ള, ടി. ശശി എന്നിവർ സംസാരിച്ചു. കെ.എസ്. ശ്രീരഞ്ചൻ സ്വാഗതവും ആർ. നടരാജപിള്ള നന്ദിയും രേഖപ്പെടുത്തി. കടബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്ന സർക്കാർ നിലപാട് തൊഴിലാളി വഞ്ചന -തമ്പാനൂർ രവി തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്ന് ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയതിലൂടെ ഇടതുസർക്കാർ ഏറ്റവും വലിയ തൊഴിലാളി വഞ്ചനയാണ് കാട്ടിയതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി പ്രസ്താവനയിൽ പറഞ്ഞു. കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങുന്നതിനായി കിഫ്ബിയിൽനിന്ന് അനുവദിച്ച തുകക്ക് 12ശതമാനമാണ് പലിശനിരക്ക്. ബാങ്കുകളിൽ പോലുമില്ല ഇത്രയും ഉയർന്ന പലിശ. കെ.എസ്.ആർ.ടി.സി പെൻഷൻ കുടിശ്ശിക അടിയന്തരമായി കൊടുത്തുതീർക്കാനും കടബാധ്യത ഏറ്റെടുക്കുന്നതിനും ആവശ്യമായ നടപടി സർക്കാർ ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം തമ്പാനൂർ രവി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.