മീയ്യണ്ണൂരിൽ ടെമ്പോവാനും ലോറിയും കൂട്ടിയിടിച്ചു

ഓയൂർ: മീയ്യണ്ണൂർ ജങ്ഷനിൽ ടെമ്പോവാനും നാഷനൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞദിവസം വൈകീട്ട് 3.30ഓടെയാണ് അപകടം. പൂയപ്പള്ളിയിൽനിന്ന് പള്ളിമൺ ഭാഗത്തേക്ക് പോവുകയായിരുന്ന ടെമ്പോവാനിൽ ലോറി ഇടിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ നാലാമത്തെ അപകടമാണ് ജങ്ഷനിൽ നടക്കുന്നത്. ഒരാഴ്ചമുമ്പ് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രിനായ യുവാവിന് പരിക്കേറ്റിരുന്നു. ആദിവസം തന്നെ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റിരുന്നു. പുതുവർഷരാവിൽ ജങ്ഷന് സമീപം യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് ഒരാൾ മരിക്കുകയും മറ്റൊരാൾ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്. കൂടാതെ ദിവസവും ചെറിയ ചെറിയ അപകടങ്ങൾ നടക്കുന്നുണ്ട്. മുമ്പ് മീയ്യണ്ണൂർ ജങ്ഷനിൽനിന്ന് നെടുമൺകാവിലേക്കുള്ള റോഡിൽ ഹമ്പ് സ്ഥാപിച്ചിരുന്നു. അതുകൊണ്ട് വാഹനങ്ങൾ വേഗതകുറച്ചായിരുന്നു വന്നിരുന്നത്. ഇപ്പോൾ റോഡ് പുനർനിർമിച്ചതോടെ ഹമ്പ് എടുത്തുകളഞ്ഞതാണ് അപകടങ്ങൾ പെരുകാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. ജങ്ഷനിൽ ഹമ്പ് സ്ഥാപിക്കുകയോ സിഗ്നൽ ലൈറ്റ് സ്ഥാപിക്കുകയോ ചെയ്ത് അപകടങ്ങൾ കുറക്കാനുള്ള അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായിസമിതി മീയ്യണ്ണൂർ യൂനിറ്റ് പ്രസിഡൻറ് ബോബസ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.