കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതത്തിലെ അന്തേവാസിയായിരുന്ന വിജയമ്മക്ക് (50) നാടണയാനായി. കഴിഞ്ഞദിവസം ഭർത്താവ് മരിയ ചിന്നപ്പനും മകൻ സ്റ്റാമും കൂടി സങ്കേതത്തിൽവന്ന് തമിഴ്നാട്ടിെല വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞവർഷം ജൂലൈയിൽ കിഴക്കേകല്ലട പൊലീസ് കൊടുവിലാപള്ളിക്ക് സമീപം കടവരാന്തയിൽ കാണപ്പെട്ട തിരുവട്ടൂർ സ്വദേശിനിയായ വിജയയെ സങ്കേതത്തിൽ എത്തിക്കുകയായിരുന്നു. കൗൺസലിങ്ങിെൻറ ഭാഗമായി ലഭിച്ച വിവരങ്ങൾ ആസ്പദമാക്കി ഇവർ പറഞ്ഞ പോസ്റ്റൽ അഡ്രസിൽ ആശ്രയ അധികൃതർ കത്ത് അയച്ചിരുന്നു. തുടർന്ന് ആ നാട്ടിലെ പോസ്റ്റ്മാൻ ആശ്രയയുമായി ബന്ധപ്പെടുകയും ആവശ്യമായ വിവരങ്ങൾ ചോദിച്ചറിഞ്ഞതിെൻറയും അടിസ്ഥാനത്തിൽ വിജയയുടെ ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.