മാമ്പഴത്തറ അങ്കണവാടി കെട്ടിടം തകർച്ചയിൽ

പത്തനാപുരം: തെന്മല പഞ്ചായത്തിലെ മാമ്പഴത്തറ അങ്കണവാടി കെട്ടിടം തകര്‍ച്ചയിലായിട്ടും അധികൃതർ മൗനത്തിൽ. വര്‍ഷങ്ങള്‍ക്ക് മുമ്പ് വായനശാലക്കു വേണ്ടിയാണ് കെട്ടിടം നിർമിച്ചത്. വനാതിര്‍ത്തിയില്‍ ജീവിക്കുന്ന അമ്പതോളം കുടുംബങ്ങള്‍ക്കുള്ള ഏക സാംസ്കാരിക കേന്ദ്രം കൂടിയായിരുന്നു. പുസ്തകങ്ങള്‍ക്കും പത്രവായനക്കുമായി പ്രദേശവാസികള്‍ കൂടുതലും ആശ്രയിച്ചിരുന്നത് ഇവിടെയാണ്. എന്നാല്‍, ജീവനക്കാര്‍ ഇല്ലാത്തതുമൂലം ഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. തുടര്‍ന്ന് വര്‍ഷങ്ങളായി അടഞ്ഞുകിടന്ന കെട്ടിടം അഞ്ചുവര്‍ഷം മുമ്പാണ് അങ്കണവാടിക്കായി വിട്ടുകൊടുത്തത്. പ്രദേശത്തെ മുപ്പതോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. മാമ്പഴത്തറ, കുറവന്‍താവളം, ചെറുകടവ് തുടങ്ങിയ പ്രദേശങ്ങളിെല എസ്റ്റേറ്റുകളില്‍ ജോലിക്കായി പോകുന്ന തൊഴിലാളികളുടെ മക്കളാണ് ഭൂരിഭാഗവും. കെട്ടിടത്തി​െൻറ മുകള്‍ഭാഗം കാടുമൂടിയ നിലയിലാണ്. ഭിത്തികളിൽ വിള്ളല്‍ വീണിട്ടുണ്ട്. മേല്‍ക്കൂരയില്‍നിന്ന് കോണ്‍ക്രീറ്റ് പാളികള്‍ ഇളകിവീഴുന്നതും പതിവാണ്. കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളൊന്നും ഇവിടെയില്ല. പലതവണ പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.