ശബരിമല സ്​പെഷൽ കമീഷണർ കുളത്തൂപ്പുഴ ക്ഷേത്രത്തിലെ സൗകര്യം വിലയിരുത്തി

കുളത്തൂപ്പുഴ: ശബരിമല തീർഥാടകരുടെ ഇടത്താവളമായ കുളത്തൂപ്പുഴ ശാസ്ത ക്ഷേത്രത്തിൽ മണ്ഡലകാലത്ത് എത്തുന്ന ഭക്തർക്കായി ഒരുക്കിയ സൗകര്യം വിലയിരുത്തുന്നതിനും കൂടുതൽ ആവശ്യങ്ങൾ കണ്ടറിഞ്ഞ് മനസ്സിലാക്കുന്നതിനുമായി ശബരിമല സ്പെഷൽ കമീഷണർ കുളത്തൂപ്പുഴ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ഹൈകോടതി നിർദേശപ്രകാരം സർക്കാർ നിയോഗിച്ച സ്പെഷൽ കമീഷണൻ എം. മനോജ് കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയാണ് സൗകര്യം വിലയിരുത്തിയത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നതിനെതിരെയും പുകയില ഉൽപന്നങ്ങൾ ക്ഷേത്രപരിസരങ്ങളിൽ വിൽപന നടത്തുന്നതിനെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. വെബ്സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സർവിസ് സഹകരണ ബാങ്കി​െൻറ വെബ്സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു. www.kulathupuzhascb.com എന്ന പേരിൽ സജ്ജമാക്കിയ വെബ്സൈറ്റി​െൻറ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് കെ.ജെ. അലോഷ്യസ് നിർവഹിച്ചു. സെക്രട്ടി പി. ജയകുമാർ, ഭരണസമിതി അംഗങ്ങളായ കെ.ജി. ബിജു, ബി. രാജീവ്, കെ. അനിൽകുമാർ ഇ.കെ. സുധീർ, മിനി വർഗീസ്, പ്രിയരാജ്, ഷൈജു ഷാഹുൽഹമീദ് എന്നിവർ പങ്കെടുത്തു. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.