സർക്കാറി​െൻറ സംവരണ നയം ആശങ്കാജനകം ^മുസ്​ലിം ജമാഅത്ത്​ കോഒാഡിനേഷൻ

സർക്കാറി​െൻറ സംവരണ നയം ആശങ്കാജനകം -മുസ്ലിം ജമാഅത്ത് കോഒാഡിനേഷൻ തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ സ്ട്രീം രണ്ട്, മൂന്ന് മുഖേനയുള്ള നിയമനങ്ങളിൽ സംവരണം ഒഴിവാക്കാനും ക്രിമിലെയർ പരിധി ആറ് ലക്ഷത്തിൽനിന്ന് എട്ട് ലക്ഷമാക്കാനുള്ള കേന്ദ്രസർക്കാർ ഉത്തരവ് നടപ്പാക്കാതെ സാമ്പത്തിക സംവരണവുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാറി​െൻറ നീക്കം ആശങ്കാജനകമാണെന്ന് മുസ്ലിം ജമാഅത്ത് കോഒാഡിനേറ്റർ (എം.െജ.സി) സംസ്ഥാന പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു. ഒേട്ടറെ ആശങ്കകൾ നിലനിൽക്കുന്നതിനാൽ വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പുനഃപരിശോധിക്കണം. പകരം ദേവസ്വം റിക്രൂട്ട്മ​െൻറ് ബോർഡ് പോലെ വഖഫ് റിക്രൂട്ട്മ​െൻറ് ബോർഡ് രൂപവത്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി എസ്.എൻ പുരം നിസാർ ഉദ്ഘാടനം ചെയ്തു. ൈവസ് പ്രസിഡൻറ് എം. അലിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. എ. സെയ്ഫുദ്ദീൻ ഹാജി, ഹുസൈൻ റാവുത്തർ ആലുവ, എം. അബ്ദുൽ റഷീദ്, എസ്. അബ്ദുൽ അസീസ്, ഷാഹുൽ തൃശൂർ, എ.എ. അമാൻ, നാസറുദ്ദീൻ മേടവാതുക്കൽ, അബ്ദുൽ റഹ്മാൻ തൃപ്പിലഴകം, വിഴിഞ്ഞം റഹ്മാൻ, പനച്ചമൂട് ഷാജഹാൻ, എം.ടി.പി കരിം തൃക്കരിപ്പൂർ, വഴിമുക്ക് സുബൈർ, നൗഷാദ്, എസ്. അബ്ദുസ്സമദ്, എസ്.കെ. റഫീക്ക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.