സർക്കാർ സത്യവാങ്​മൂലം, എൽ.ഡി.എഫ്​ നയം വ്യക്തമാക്കണം ^എ.​െഎ.ടി.യു.സി

സർക്കാർ സത്യവാങ്മൂലം, എൽ.ഡി.എഫ് നയം വ്യക്തമാക്കണം -എ.െഎ.ടി.യു.സി തിരുവനന്തപുരം: ട്രാൻസ്പോർട്ട് ജീവനക്കാരുടെ പെൻഷൻ ബാധ്യത സംബന്ധിച്ച് സർക്കാർ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലം നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞതിന് വിരുദ്ധമാണെന്നും മുന്നണിയിൽ ചർച്ച ചെയ്തശേഷമാണോ സത്യവാങ്മൂലം സമർപ്പിക്കപ്പെട്ടതെന്ന് എൽ.ഡി.എഫ് തന്നെ വ്യക്തമാക്കണമെന്നും എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ ആവശ്യപ്പെട്ടു. സെക്രേട്ടറിയറ്റ് മുന്നിൽ ട്രാൻസ്പോർട്ട് പെൻഷൻകാർ നടത്തിവരുന്ന സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. നടരാജൻ ആശാരി, രാജശേഖരൻ, സതീശൻ, സുരേന്ദ്രൻനായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.