അഞ്ചു ലക്ഷത്തോളം വിലവരുന്ന നിരോധിത ലഹരി-പ്ലാസ്റ്റിക്, വസ്തുക്കൾ പിടികൂടി വെള്ളറട: പരിശോധനയിൽ നിേരാധിത ലഹരി-പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു. വെള്ളറട പഞ്ചായത്തും ഹെൽത്ത് ഇൻസ്പെക്ടർമാരും പൊലീസും നടത്തിയ പരിശോധനയിലാണ് സ്കൂൾ വിദ്യാർഥികൾ വൻതോതിൽ ഉപയോഗിച്ചുവരുന്ന നിരോധിത പുകയില ഉൽപന്നങ്ങളും പ്ലാസ്റ്റിക് ശേഖരവും പിടിച്ചെടുത്തത്. നിരോധിത പുകയില ഉൽപന്നങ്ങൾക്ക് നാലുലക്ഷത്തിലധികം വിലവരും. ഒരു ടിപ്പർ ലോറി നിറയെ ലക്ഷത്തോളം വിലവരുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് പിടികൂടിയത്. പിടിച്ചെടുത്ത നിരോധിത പുകയില ഉൽപന്നങ്ങളും പ്ലാസ്റ്റിക്കും ആൾപ്പാർപ്പില്ലാത്ത സ്ഥലത്ത് നശിപ്പിച്ചു. നിരോധിത ഉൽപന്നങ്ങൾ പിടികൂടിയ കടകൾക്ക് പിഴചുമത്തി. പഞ്ചായത്ത് സെക്രട്ടറി പെരുമാൾപിള്ള, ഹെൽത്ത് ഇൻസ്പെക്ടർമാരായ ക്യുബർട്ട്, ഷാജി, പ്രമോദ്, സിവിൽ പൊലീസ് ഒാഫിസർ അനീഷ്, പഞ്ചായത്ത് അക്കൗണ്ടൻറ് രഘു, ജീവനക്കാരായ അരുൺ, പ്രസാദ്, സന്തോഷ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. കാപ്ഷൻ 1. റെയ്ഡിൽ പിടികൂടിയ നിരോധിത പുകയില ഉൽപന്നങ്ങൾ 2. റെയ്ഡിൽ പിടികൂടിയ ഒരു ടിപ്പർ ലോറി നിറയെ നിരോധിത പ്ലാസ്റ്റിക്കുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.