തട്ടിയെടുത്ത പുരസ്കാരം തിരിച്ചുനൽകണം -ആദിവാസി മഹാസഭ തിരുവനന്തപുരം: അഗസ്ത്യവനത്തിെൻറ താഴ്വാരത്ത് താമസിക്കുന്ന ആദിവാസി വിഭാഗമായ കാണിക്കാർക്ക് ആരോഗ്യപ്പച്ച സംരക്ഷിച്ചതിന് ലഭിച്ച ഇക്വേറ്റർ പുരസ്കാരം തട്ടിയെടുത്തവെന്ന് ആദിവാസി മഹാസഭ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. യുനൈറ്റഡ് നേഷൻ ഡെവലപ്മെൻറ് പദ്ധതിയുടെ (യു.എൻ.ഡി.പി) ഭാഗമായി 2002ലാണ് പുരസ്കാരം ലഭിച്ചത്. അത് തട്ടിയെടുത്ത പാലോട് ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിെൻറ മുൻ ഡയറക്ടർ ഡോ. പുഷ്പാംഗദൻ തിരിച്ചുനൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. ജോഹന്നാസ്ബർഗിൽ നടന്ന ചടങ്ങിൽ കോട്ടൂർ ചേനംപാറ ആദിവാസി ഊരിലെ കുട്ടിമാത്തൻ കാണിയാണ് സമുദായ ട്രസ്റ്റിനുവേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. 30,000 ഡോളറായിരുന്നു പുരസ്കാരത്തുകയെന്ന് മാത്തൻ പറയുന്നു. അവാർഡ് വാങ്ങുന്ന ഫോട്ടോ മാത്തെെൻറ കൈയിലുണ്ട്. എന്നാൽ, ചടങ്ങ് കഴിഞ്ഞ് തിരിച്ച് കേരളത്തിലെത്തിയപ്പോഴാണ് അവാർഡ് തുക ഇന്ത്യൻ രൂപ 15 ലക്ഷമാണെന്നത് മാത്തൻ അറിയുന്നത്. എന്നാൽ, ആ പണം കൈക്കലാക്കിയ പുഷ്പാംഗദൻ തിരികെ തന്നില്ലെന്നാണ് ആദിവാസി മഹാസഭയുടെ ആരോപണം. അതിന് തെളിവായി യു.എൻ.ഡി.പിയുടെ കോഓഡിനേറ്റർമാരിൽ ഒരാളായ അലഹാൻഡ്ര പെറോയുടെ കത്തും വാർത്തസമ്മേളനത്തിൽ വിതരണം ചെയ്തു. ഈ വിഷയം നേരത്തേ വിവാദമായപ്പോഴും യു.എൻ.ഡി.പി കാണി സമുദായ ക്ഷേമ ട്രസ്റ്റിനാണ് പുരസ്കാരം നൽകിയതെന്ന് വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രി എ.കെ. ബാലനും പാട്ടികജാതി ഗോത്രകമീഷനും പരാതി നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മോഹനൻ ത്രിവേണി, കുട്ടിമാത്തൻ കാണി, മല്ലൻ കാണി, വി. ഉദയകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.