വിമാനത്താവളത്തിൽ പാരലൽ ടാക്​സിവേ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: വിമാനത്താവളത്തിൽ റൺവേക്ക് സമാന്തരമായി നിർമിച്ച പാരലൽ ടാക്സിവേ എയർപോർട്ട് അതോറിറ്റി ചെയർമാൻ ഗുരുപ്രസാദ് മൊഹന്തി ഉദ്ഘാടനം ചെയ്തു. എയർഇന്ത‍്യ എക്സ്പ്രസി​െൻറ വിമാനം ടാക്സിവേയിൽ എത്തിയപ്പോൾ ഫ്ലാഗ് ഒാഫ് നൽകിയായിരുന്നു ഉദ്ഘാടനം. ഫ്ലാഗ് ഒാഫിനു ശേഷം പാരലൽ ടാക്സിവേയിൽ എത്തിയ വിമാനത്തെ വാട്ടർ സല‍്യൂട്ട് നൽകിയാണ് ടാക്സിവേയിൽ സ്വീകരിച്ചത്. 3398 ചതുരശ്ര കി.മീ നീളമുള്ള റൺവേയുടെ ഇരുവശവുമായാണ് ടാക്സിവേ നിർമിച്ചത്. ഇതോടെ വിമാനങ്ങൾക്ക് സുഖമമായി റൺവേയിൽ ലാൻഡിങ് നടത്താൻ കഴിയും. ലാൻഡ് ചെയ്യുമ്പോൾ റൺവേ ഉപയോഗിക്കുന്ന ഒക്യുപൻസി ടൈം (ആർ.ഒ.ടി) ലാഭിക്കാനാണ് ടാക്സിവേ നിർമിച്ചത്. നിലവിൽ വിമാനങ്ങൾ റൺവേയിൽ ഇറങ്ങിയശേഷം തിരികെ അതേ റൺവേ വഴി തന്നെയായിരുന്നു പാർക്കിങ് ബേയിലെത്തിയിരുന്നത്. അതേസമയം സമാന്തരമായി ടാക്സിവേ നിർമിച്ചതോടെ ഇറങ്ങുന്ന വിമാനത്തിന് പെട്ടെന്ന് തന്നെ റൺവേയിൽ നിന്ന് മാറാൻ കഴിയും. അടുത്തായി ഇറങ്ങേണ്ടതോ പോകേണ്ടതോ ആയ വിമാനങ്ങൾക്ക് റൺവേ ഉപയോഗിക്കാനുമാവും. ഇതിനു പുറമേ ലാൻഡിങ്ങിനെത്തുന്ന വിമാനങ്ങൾ റൺവേയിൽ പ്രവേശിച്ചാൽ തിരികെവരാതെ തന്നെ അതത് ടെർമിനലുകളുടെ ഏപ്രണിലെത്തി പാർക്ക് ചെയ്യാനുമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.