വർക്കല: ടി.എസ് കനാൽ നവീകരണവുമായി ബന്ധപ്പെട്ട് വീണ്ടും ആശങ്കകളും പരാതികളും ഉയരുന്നു. കനാൽ നവീകരണ ഭാഗമായുള്ള മണൽ ഖനനമാണ് പരാതികൾക്ക് ആധാരമാകുന്നത്. വൻതോതിൽ മണൽ ഖനനം ചെയ്തെടുക്കുന്നതുമൂലം കര ഇടിഞ്ഞുവീഴുന്നതായും കനാൽക്കരകളിലെ വീടുകൾ സുരക്ഷാഭീഷണി നേരിടുന്നതായുമാണ് പരാതി. നവീകരണ ജോലികൾ ഇതിനകം പൂർത്തിയാക്കിയ ഒന്നാം പാലം പ്രദേശത്തും അരിവാളം മേഖലയിലും കര വൻതോതിലാണ് ഇടിഞ്ഞുവീഴുന്നത്. ചിലക്കൂർ, രാമന്തളി ഭാഗത്താണ് ഇപ്പോൾ നവീകരണം നടക്കുന്നത്. ഇവിടങ്ങളിലും മണൽ നീക്കിയ ചിലയിടങ്ങളിലും കരയിടിഞ്ഞു വീണതായി പരാതിയുണ്ട്. ചിലക്കൂരിലെ കനാൽ നവീകരണത്തിന് മണ്ണ് നീക്കം ചെയ്യാൻ ഒരു മുൻകരുതലും ബന്ധപ്പെട്ടവർ കൈെക്കാള്ളുന്നില്ല. File name 5 VKL 1 TS kanal @varkala ചിലക്കൂർ ഭാഗത്തെ ടി.എസ് കനാൽ പ്രദേശം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.