കൊല്ലം: ഉത്തരകൊറിയയെയും ചൈനയെയും താരതമ്യംചെയ്ത് താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പറഞ്ഞത് തെറ്റായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണുണ്ടായത്. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിട്ട് മുന്നോട്ട് പോകുന്നതിെൻറ കാര്യങ്ങളാണ് താൻ പറഞ്ഞത്. അമേരിക്കക്കെതിരെ ചൈന ഒന്നും ചെയ്യുന്നില്ല. എന്നാൽ, വടക്കൻ കൊറിയ ശക്തമായി നീങ്ങുകയാെണന്ന് താൻ പ്രസംഗിെച്ചന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒാരോ രാജ്യങ്ങളെയും കുറിച്ച് വിലയിരുത്തുന്ന കാര്യം പറഞ്ഞുവന്നപ്പോൾ അത് മനസ്സിലാക്കാൻ കഴിയാത്ത ആൾക്കാർക്ക് പറ്റിയ അബദ്ധമാണ് അത്തരം വാർത്ത വരാൻ ഇടയാക്കിയത്. ഒരു രാഷ്ട്രത്തെയും സി.പി.എം താരതമ്യം ചെയ്തിട്ടില്ല. ഒാരോരാജ്യവും എന്താണ് ചെയ്യുന്നെതന്ന് പറയുക മാത്രമാണുണ്ടായത്. കാര്യങ്ങൾ മനസ്സിലാക്കാതെ റിപ്പോർട്ട് ചെയ്തതിലുണ്ടായ പ്രശ്നമാണതെന്നും പറഞ്ഞ അദ്ദേഹം ചൈനയുടെ 19ാം പാർട്ടി കോൺഗ്രസ് എടുത്ത തീരുമാനങ്ങൾ വിശദമായി പരാമർശിച്ചു. ചൈനയുടെ താൽപര്യങ്ങൾെക്കതിരായുള്ളവയെ ചെറുക്കും. കൂടാതെ മറ്റ് രാജ്യങ്ങൾക്ക് നേരെ ഏതെങ്കിലും ഒരു രാജ്യം അവരുടെ താൽപര്യം അടിച്ചേൽപിക്കാൻ ശ്രമിച്ചാൽ അതിനെയും ചെറുക്കും എന്നാണ് ചൈന പ്രഖ്യാപിച്ചത്. ഇത് അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായ ചൈനയുടെ നിലപാടാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്രാജ്യത്തിനെതിരായ ചൈനയുടെ നിലപാടുകളെകുറിച്ച് കോഴിക്കോട് പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്ര സമീപനത്തിൽ ചില വിമർശനങ്ങൾ ഒാർക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.