ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറ്; സി.പി.എം നേതാക്കളുടെ ഗൂഢാലോചന അന്വേഷിക്കണം -യൂത്ത് കോൺഗ്രസ് പാലോട്: ഇലവുപാലം ഒാടുചുട്ടപടുക്കയിൽ ആശുപത്രി മാലിന്യസംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാരംഭ ഘട്ട അനുമതികൾക്ക് പിന്നിലെ സി.പി.എം ത്രിതല പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷരുടെ ഗൂഢാലോചന അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് പാർലമെൻറ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് മാസങ്ങൾക്കു മുമ്പ് കലക്ടർ വിളിച്ച് ചേർത്ത ഹിയറിങ്ങിൽ പെങ്കടുത്ത് അനുകൂല നിലപാടെടുത്തർ ആരൊക്കെയെന്നും അതിനു പിന്നിലെ പ്രേരണയെന്തെന്നും അന്വേഷിക്കണം. മലിനീകരണ നിയന്ത്രണ ബോർഡിൽനിന്ന് ഹിയറിങ്ങിന് വേണ്ടി നൽകിയ കത്ത് പഞ്ചായത്ത് കമ്മിറ്റി അറിയാതെ പൂഴ്ത്തിയതിലും ദുരൂഹതയുണ്ട്. പ്രാരംഭഘട്ട അനുമതിയുമായി ബന്ധപ്പെട്ട് നടന്ന പഞ്ചായത്തിെൻറ കത്തുകളിലും സാമ്പത്തിക അഴിമതിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 10ന് പെരിങ്ങമ്മല പഞ്ചായത്ത് ഒാഫിസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. യുവജന ബോർഡ് മുൻ വൈസ് ചെയർമാൻ പി.എസ്. പ്രശാന്തിെൻറ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഷിബു വർക്കല, ലാൽ റോഷൻ, സുധീർഷാ, അരുൺരാജൻ, ഹാഷിം റഷീദ്, കരിപ്പാലം സുരേഷ് തുടങ്ങിയവർ പദ്ധതി പ്രദേശം സന്ദർശിച്ചു. ക്യാപ്ഷൻ......... യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറ് പദ്ധതി പ്രദേശം സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.