വർക്കല: വഞ്ചിനാട് എക്സ്പ്രസ് ട്രെയിനിന് നേർക്ക് ഇരവിപുരത്തുവെച്ച് കല്ലേറുണ്ടായി. ജനാലക്കരികിലിരുന്ന രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവർ വർക്കലയിൽ ഇറങ്ങി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ പ്രഫസർ ആലപ്പുഴ തൃക്കുന്നപ്പുഴ തൈവേലിക്കുന്ന് തെക്കതിൽ സദാശിവൻ (54), ദേവസ്വം ബോർഡ് അസി. കമീഷണർ കൊല്ലം തെക്കേവിള തത്ത്വമസിയിൽ ചന്ദ്രശേഖരൻ (50) എന്നിവർക്കാണ് കല്ലേറിൽ പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ ട്രെയിൻ ഇരവിപുരം സ്റ്റേഷൻ പിന്നിട്ടയുടനെയാണ് കല്ലേറുണ്ടായത്. പരിക്കേറ്റ ഇരുവരും വലതുവശത്ത് ജനാലക്കരികിലാണിരുന്നത്. ഇരുവരുടെയും വലത് കൈക്കാണ് പരിക്കേറ്റത്. കൈത്തണ്ടയിൽ ആഴത്തിൽ പരിക്കേറ്റ പ്രഫ. സദാശിവെൻറ കൈയിൽ തുന്നലിട്ടു. ചന്ദ്രശേഖരെൻറ കൈയിലും മുറിവുണ്ട്. വർക്കലയിലെത്തിയ ട്രെയിനിൽനിന്ന് സ്റ്റേഷൻ മാസ്റ്ററുടെ അറിയിപ്പനുസരിച്ച് വർക്കല ഫയർഫോഴ്സ് ജീവനക്കാരാണ് ഇരുവരെയും താലൂക്ക് ആശുപത്രിയിലെത്തിച്ചത്. റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങിയതായി അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.